കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിസ്ബത്ത് കരോളിന്‍ ജോസഫിന് 1.64 കോടി രൂപയുടെ യു എസ് സര്‍വകലാശാല സ്‌കോളര്‍ഷിപ്പ്

Google Oneindia Malayalam News

കോഴിക്കോട്: കായിക താരം ലിസ്ബത്ത് കരോളിന്‍ ജോസഫിന് 1.64 കോടി രൂപയുടെ യു എസ് സര്‍വകലാശാല സ്‌കോളര്‍ഷിപ്പ്. ട്രിപ്പിൾ ജമ്പ്‌ താരമായ ലിസ്‌ബത്തിനെ കായിക രംഗത്തെ മികവ്‌ പരിഗണിച്ചാണ് അമേരിക്കയിലെ വെർജീനിയ ലിബർട്ടി യൂണിവേഴ്‌സിറ്റി സ്കോളര്‍ഷിപ്പ് അനുവദിച്ചത്. പാല അൽഫോൻസ കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ്‌ സാഹിത്യ വിദ്യാർഥിനിയായ ലിസ്‌ബത്ത്‌. ലിസ്ബത്തിനെ അഭിനന്ദിച്ച് കായിക വകുപ്പ് മന്ത്രി ഇപി ജയരാജനും രംഗഗത്ത് എത്തി. ലിസ്ബത്ത് കരോളിന്‍ ജോസഫ് ഇന്ത്യന്‍ കായികലോകത്തിനാകെ അഭിമാനമാവുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തൃശൂരില്‍ മിഷന്‍ 7 പ്ലസുമായി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥി നിരയില്‍ പത്മജയും വിന്‍സെന്‍റും അനിലുംതൃശൂരില്‍ മിഷന്‍ 7 പ്ലസുമായി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥി നിരയില്‍ പത്മജയും വിന്‍സെന്‍റും അനിലും

കൗമാര കായിക താരം ലിസ്ബത്ത് കരോളിന്‍ ജോസഫ് ഇന്ത്യന്‍ കായികലോകത്തിനാകെ അഭിമാനമാവുകയാണ്. 1.64 കോടി രൂപയുടെ യു എസ് സര്‍വകലാശാല സ്‌കോളര്‍ഷിപ്പ് താരം നേടി എന്ന വാര്‍ത്ത ഏറെ സന്തോഷമുളവാക്കുന്നു. പരിശീലനം, താമസം, എന്നിവയുള്‍പ്പടെ നാലുവര്‍ഷത്തെ പഠനത്തിനാണ് വെര്‍ജീനിയയിലെ ലിബര്‍ട്ടി സര്‍വകലാശാല ലിസ്ബത്തിന് സ്‌കോളര്‍ഷിപ് നല്‍കിയത്.

lisbaths

2017ല്‍ കെനിയയില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപ് മത്സരത്തിലാണ് സര്‍വകലാശാലയുടെ പരിശീലകന്‍ ലിസ്ബത്തിനെ ശ്രദ്ധിക്കുന്നതും ടീമിലേക്ക് ക്ഷണിക്കുന്നതും. താരത്തിന്റെ മികച്ച പ്രകടനം അന്നേ ആകര്‍ഷിച്ചതിനാല്‍ കഴിഞ്ഞ നവംബറില്‍ വീണ്ടും ക്ഷണം വന്നു. 2015ലെ ദേശീയ സ്‌കൂള്‍ മീറ്റില്‍ 3 സ്വര്‍ണം കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായ താരം 2016ല്‍ തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലും പങ്കെടുത്തു.

2019ല്‍ ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടി. പഠനത്തിലും മിടുക്കിയായ ലിസ്ബത്ത് പാലാ അല്‍ഫോന്‍സാ കോളേജിലെ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ്. മലബാര്‍ സ്‌പോട്‌സ് അക്കാദമിയില്‍ ടോമി ചെറിയാന്റെയും അല്‍ഫോന്‍സാ കോളേജില്‍ അനൂപ് ജോസഫിന്റെയും ശിക്ഷണത്തിലാണ് മെഡലുകള്‍ വാരിക്കൂട്ടിയത്. ലിസ്ബത്തിന് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ വിദേശ പരിശീലനത്തിലൂടെ സാധിക്കും. എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങള്‍.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്, എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്!!തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്, എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്!!

 ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു ശക്തരെ ഇറക്കാന്‍ ബിജെപി; സുരേഷ് ഗോപിക്ക് പകരം മറ്റൊരാള്‍, അന്തിമ സ്ഥാനാര്‍ഥി പട്ടിക ഒരുങ്ങുന്നു

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

Kozhikode
English summary
Lisbeth Caroline Joseph receives US University Scholarship of Rs 1.64 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X