കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു; അവനു വേണ്ടി സംസാരിക്കാനോ, ശബ്ദം ഉയർത്താനോ ആരും തയാറല്ലായിരുന്നു

Google Oneindia Malayalam News

കോഴിക്കോട്: രൂക്ഷമായ വന്യമൃഗ ശല്യവും ബഫര്‍സോണ്‍ പ്രഖ്യാപനവും ഉള്‍പ്പെടെ സമീപകാലത്ത വലിയ വെല്ലുവിളികളാണ് മലയോര കര്‍ഷക ജനത നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ കര്‍ഷകന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും വ്യക്തമാക്കിക്കൊണ്ട് ലിറ്റോ തോമസ് കുമ്പ്ലാനിക്കൽ എന്ന യുവാവ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് മലയോര ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു

കർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു

കർഷകൻ എന്നും ഒറ്റയ്ക്ക് ആയിരുന്നു. അവനു വേണ്ടി സംസാരിക്കാനോ, ശബ്ദം ഉയർത്താനോ ആരും തയാർ അല്ലായിരുന്നു. അവന്റെ ശബ്ദം പതിയെ നേർത്തു വന്നു.. പിന്നീട് ഇല്ലാതായി അതോടെ അവൻ ചെയ്ത ചെറിയ തെറ്റുകൾ പോലും സമൂഹത്തിന് മുൻപിൽ വലുതായി മാറി. കാട്ടു തീ പോലെ ദുരന്തങൾ പിന്നെയും വരി വരി ആയി വന്നു കൊണ്ടിരുന്നു....

ആന ചെരിഞ്ഞപ്പോൾ

ആന ചെരിഞ്ഞപ്പോൾ

പന്നിപടക്കം തിന്ന് ആന ചെരിഞ്ഞപ്പോൾ കർഷക സമൂഹം മുഴുവൻ ഒറ്റപെട്ടു, മൃഗ സ്നേഹം അണ പൊട്ടി ഒഴുകി, എല്ലാവരും പെട്ടന്ന് പരിസ്ഥിതി വാദികൾ ആയി മാറി.പക്ഷേ ഈ സ്നേഹം വയനാട്ടിൽ നിരവധി മനുഷ്യരെ വന്യ ജീവികൾ കൊന്നു തിന്നപ്പോൾ കണ്ടില്ല ഒരേ കാര്യത്തിന് രണ്ട് നീതി, നിങ്ങൾ എപ്പോൾ എങ്കിലും ഞങ്ങളെ പറ്റി ആലോചിച്ചിട്ട് ഉണ്ടോ?.

ഒരു ആനയെ നേരിട്ട് കണ്ടിട്ട് ഉള്ളത്

ഒരു ആനയെ നേരിട്ട് കണ്ടിട്ട് ഉള്ളത്

നിങ്ങൾ എപ്പോൾ ആണ് ഒരു ആനയെ നേരിട്ട് കണ്ടിട്ട് ഉള്ളത്. മൃഗ ശാലയിൽ വച്ചോ അതോ, ഉൽത്സവത്തിന് കടന്നു വരുമ്പോളോ?? എന്നാൽ കർഷകൻ ദിവസവും ഇവയെ കണി കണ്ടാണ് ഉണരുന്നത് തന്നെ. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറമ്പിൽ ഒരു മടൽ വീണാൽ ഞെട്ടി ഉണരുന്നവരെ പറ്റി കേട്ടിട്ടുണ്ടോ, ആനയെ തുരത്താൻ പോയി പടക്കം പൊട്ടി വിരലുകൾ നഷ്ട്ടപ്പെട്ട ചെറുപ്പക്കാരന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ.

തന്റെ കണ്മുൻപിൽ

തന്റെ കണ്മുൻപിൽ

തന്റെ കണ്മുൻപിൽ സ്വന്തം ഭാര്യയെ ആന ചവിട്ടി കൊല്ലുന്നത് കണ്ട ഒരു ഭർത്താവിന്റെ മാനസിക അവസ്ഥ എന്ത് എന്ന് നിങ്ങൾക്ക് അറിയാമോ, കുടുംബത്തിലെ പുരുഷൻമാർ അങ്ങാടിയിൽ പോയി മടങ്ങി വരാൻ അൽപ്പം വൈകിയാൽ ഇരുട്ട് വീണ ചുറ്റുപാടും കണ്ണോടിച്ചു തന്റെ മക്കളെ ചേർത്ത് പിടിച്ചു പേടിയോടെ നെടുവീർപ്പെടുന്ന അമ്മാരെ നിങ്ങൾക്ക് അറിയാമോ. അറിയില്ല നിങ്ങൾക്ക് ഒന്നും അറിയില്ല പക്ഷേ ഞങ്ങൾക് അറിയാം.

ബഫർ സോൺ വിഷയം

ബഫർ സോൺ വിഷയം

കാരണം കാലങ്ങൾ ആയി ഇത്തരം ഒരുപാട് ചുട്ടു പൊള്ളുന്ന അനുഭവങ്ങളിൽ കൂടി കടന്നു വന്നവർ ആണ് ഞങ്ങൾ ഓരോരുത്തരും അത് കൊണ്ട് ദയവു ചെയ്ത് ഞങ്ങളെ പരിസ്ഥിതി സ്നേഹം പഠിപ്പിക്കരുത് പ്ലീസ്.. ഇതിനെല്ലാം പുറമെ ബഫർ സോൺ വിഷയം പറഞ്ഞു പടി അടച്ചു പിണ്ഡം വയ്ക്കാൻ ഉള്ള ശ്രെമം മറു സൈഡിൽ കൂടെ നടക്കുന്നു. ജനിച്ച മണ്ണിൽ ജീവിക്കാൻ സമ്മതിക്കില്ല എങ്കിൽ അവസാന ശ്യാസം വരെ പിറന്ന മണ്ണിനു വേണ്ടി പോരാടാൻ ഒരായിരം കർഷകർ ഇവിടെ മുമ്പോട്ട് കടന്നു വരും..

Recommended Video

cmsvideo
കൊയിലാണ്ടിയിൽ 9 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

ജോസഫിന്‍റെ പ്രതീക്ഷയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്ത് മാത്രം 7 സീറ്റ് പ്രതീക്ഷിച്ച് ജോസും ഇടതുംജോസഫിന്‍റെ പ്രതീക്ഷയ്ക്ക് തടയിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്ത് മാത്രം 7 സീറ്റ് പ്രതീക്ഷിച്ച് ജോസും ഇടതും

Kozhikode
English summary
Litto Thomas Kumblanikal about high range farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X