കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലിവര്‍ സീറോസിസ് ചെറുപ്പക്കാര്‍ക്കിടയിലും വർധിക്കുന്നു; ഡോ ഹരികുമാര്‍ നായര്‍

Google Oneindia Malayalam News

കോഴിക്കോട്: ലിവര്‍ സീറോസിസ്‌ പോലുള്ള രോഗങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്‍പതു വയസ്സിനുമുകളിലുള്ളവര്‍ക്കായിരുെങ്കില്‍ ഇന്ന് മുപ്പതു വയസ്സുള്ള ചെറുപ്പക്കാരില്‍പോലും വ്യാപകമായി വരികയാണെന്ന് ചെന്നൈ ഗ്ലെനീഗല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനും ഹെപ്പറ്റോളജിസ്റ്റുമായ ഡോ ഹരികുമാര്‍ നായര്‍. ചെന്നൈ ഗ്ലെനിഗല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയുടെ ഹൃദയം, ശ്വാസകോശം, കരള്‍ എന്നിവയുടെ മാറ്റിവയ്ക്കല്‍ സേവനങ്ങള്‍ കോഴിക്കോട് ലഭ്യമാക്കുന്നതിനായി അബീര്‍ ഫാമിലി മെഡിക്കല്‍ സെന്ററുമായി കൈകോര്‍ത്തുള്ള സംരംഭത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുു അദ്ദേഹം.

മുന്‍പ് ലീവര്‍ സീറോസിസ് മദ്യംകൊണ്ടായിരുന്നെങ്കില്‍ ഇന്ന് മദ്യത്തിനപ്പുറം മാറി വരുന്ന ഭക്ഷണശീലം കൊണ്ടാണ് വ്യാപകമാകുന്നത്. ഫാറ്റി ലിവര്‍ എന്നത് മുന്‍പ് ചികിത്സിക്കേണ്ട രോഗമായിരുന്നില്ലെങ്കില്‍ ഇന്നത് നേരത്തെ തന്നെ ചികിത്സിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുത്. പച്ചക്കറി ഇതര ഭക്ഷണം മാത്രമല്ല, കൂടിയ അളവിലുള്ള അന്നജവും രോഗസാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Press Meet

കോഴിക്കോട്ടു നിന്നുള്ള രോഗികള്‍ക്ക് ചെന്നൈ ഗ്ലെനീഗല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത്‌സിറ്റിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതിന്, പ്രമുഖ ഫിസിഷ്യനായ ഡോ ടിപി മെഹറൂഫ്‌ രാജ് നേതൃത്വം നല്കു കോഴിക്കോട്ടെ അബീര്‍ ഫാമിലി മെഡിക്കല്‍ സെന്ററിനെ സമീപിക്കാവുന്ന പരസ്പര സഹകരണ പദ്ധതിക്ക് തുടക്കമായി.

ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയിലെ ഹാര്‍ട്ട് ആന്റ്‌ ലംഗ് ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ രവികുമാര്‍, സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ ഗോവിനി ബാലസുബ്രഹ്മണി, ഡോ ടിപി മെഹ്‌റൂഫ് രാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Live Cirrhosis became common in youngsters also, says Dr Harikumar Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X