കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി..2533024 വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

Google Oneindia Malayalam News

കോഴിക്കോട്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. സമാധാനപൂർണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഡിസംബർ 14 രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും .വൈകിട്ട് ആറുവരെയാണ് പോളിംഗ് 25331024 വോട്ടർമാരാണ് ജില്ലയിൽ ഉള്ളത്. ഇതിൽ 128645 പുരുഷൻമാരും 132441 സ്ത്രീകളും ഉൾപ്പെടുന്നു.30 ട്രാൻസ്ജെൻഡർ മാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കും.

 biharvote-1607057623-1

തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് നടത്തുന്നതിന് ജില്ലയിലെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതായും അധികതർ അറിയിച്ചു. മെടഞ്ഞ ഓലയും പനമ്പും കൊണ്ട് സ്വാഗത ബോര്‍ഡുകള്‍, മണ്‍കുടത്തില്‍ കുടിവെള്ളം, സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഇലയില്‍, ഉപയോഗ ശേഷം വലിച്ചെറിയാതെ മാലിന്യം തരം തിരിച്ചു ശേഖരിക്കാന്‍ ഓല കൊണ്ടു മെടഞ്ഞ വല്ലങ്ങള്‍ എന്നിവയാണ് മാതൃക ബൂത്തുകളില്‍ സജ്ജീകരിക്കുക. ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ ഓരോ മാതൃക ബൂത്തുകളാണ് തയ്യാറാക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ബൂത്തുകളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുക

ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയുംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുത്ത മാതൃക ബൂത്തുകള്‍ ഹരിതാഭമാക്കുന്നത്. മികച്ച പ്രവർത്തനമാണ് ഇവർ കാഴ്ചവെച്ചത്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ കാവുന്തറ എ.യു.പി സ്‌കൂള്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഇരുവള്ളൂര്‍ ജി.യു.പി.എസ്, കൊടുവള്ളിയില്‍ ജി.എല്‍.പി സ്‌കൂള്‍ ചെമ്പ്ര, കോഴിക്കോട് ഓഫ്‌ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ബില്‍ഡിംഗ്, കുന്നമംഗലത്ത് എ.യു.പി.എസ് കുന്നമംഗലം, കുന്നുമ്മല്‍ ബ്ലോക്കില്‍ ജി.യു.പി.എസ് വട്ടോളി, മേലടിയില്‍ തിക്കോടി മാപ്പിള എല്‍.പി സ്‌കൂള്‍, പന്തലായനിയില്‍ ആന്തട്ട ജിയുപിഎസ്, പേരാമ്പ്രയില്‍ കൂത്താളി എ.യു.പി സ്‌കൂള്‍ സെന്‍ട്രല്‍ പാര്‍ട്ട്, തോടന്നൂരില്‍ മാപ്പിള എല്‍.പി സ്‌കൂള്‍, തൂണേരിയില്‍ കെ.ആര്‍.എച്ച്.എസ്.എസ് പുറമേരി, വടകരയില്‍ ചോമ്പാല്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സിവില്‍ സ്റ്റേഷന്‍ എല്‍.പി സ്‌കൂള്‍ എന്നിവയാണ് മാതൃകാ ഹരിത ബൂത്തുകള്‍.

ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

തദ്ദേശതിരഞ്ഞെടുപ്പ് പരാജയഭീതി; മുഖ്യമന്ത്രി കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുന്നു: മുല്ലപ്പള്ളിതദ്ദേശതിരഞ്ഞെടുപ്പ് പരാജയഭീതി; മുഖ്യമന്ത്രി കൊവിഡിനെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗിക്കുന്നു: മുല്ലപ്പള്ളി

കാർഷിക മേഖലയിലെ നവോന്മേഷത്തിന്റെ അവകാശികളിൽ മുൻനിരക്കാരൻ; ഡോ ഹേലിയെ അനുസ്മരിച്ച് ഐസക്കാർഷിക മേഖലയിലെ നവോന്മേഷത്തിന്റെ അവകാശികളിൽ മുൻനിരക്കാരൻ; ഡോ ഹേലിയെ അനുസ്മരിച്ച് ഐസക്

Kozhikode
English summary
local body election; preparations in final stage collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X