കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ 2 ദിവസത്തേക്ക് നിരോധനാജ്ഞ

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. ഇന്ന് വൈകീട്ട് ആറു മുതല്‍ 17 ന് വൈകീട്ട് ആറുവരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞയെന്ന് കളക്ടര്‍ സംബശിവറാവു അറിയിച്ചു.

നിരോധനാജ്ഞ നിലവില്‍ വന്നതോടെ ഈ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ അരക്കിലോമീറ്റര്‍ ചുറ്റളവില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

 jeepa

അതേസമയം, വോട്ടെണ്ണല്‍ ദിനത്തിനോട് അനുബന്ധിച്ചു അനിഷ്ടം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത വിവിധ രാഷ്രീയ കക്ഷികളുടെ യോഗത്തിൽ കേന്ദ്രികരിചുള്ളപ്രകടനങ്ങൾ ഒഴിവാക്കാനും വാർഡ്‌ /ഡിവിഷൻ തലത്തിൽ ഭരണം നേടുന്ന രാഷ്ട്രീയ കക്ഷി ആദ്യ പ്രകടനം നടത്താനും പ്രതിപക്ഷ കക്ഷി രണ്ടാമത് നടത്താനും പിന്നീട് സ്ഥാനങ്ങൾക്കനുസരിച്ഛ് മറ്റ് കക്ഷികൾ പരമാവധി 20 പേരെ പങ്കെടുപ്പിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്താനും തീരുമാനിച്ചു. കുടാതെ പ്രചാരണ ബോർഡുകൾ എന്നിവ നീക്കം ചെയ്യാനും എതിർ രാഷ്ട്രീയ കക്ഷികളുടെ പാർട്ടി ഓഫീസുകൾ, നേതാക്കന്മാർ എന്നിവരുടെ വീടുകൾ എന്നിവക്ക് മുന്നിലും പ്രകോപനപരമായ പ്രകടനങ്ങൾ നടത്തുന്നത് ഒഴിവാക്കാനും തീരുമാനം എടുത്തു.

Kozhikode
English summary
Local body election results: prohibitory order for 2 days at various places in Kozhikode district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X