കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒഞ്ചിയത്ത് ജനകീയ മുന്നണി, ആര്‍എംപിയുമായി സീറ്റ് ധാരണയിലെത്തി യുഡിഎഫ്

Google Oneindia Malayalam News

വടകര: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ആര്‍എംപിയും യുഡിഎഫും തമ്മില്‍ സീറ്റ് ധാരണയിലെത്തി. ജനകീയ മുന്നണിയായണ് വടകര ഒഞ്ചിയം മേഖലയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് മത്സരിക്കുന്നത്. ധാരണ പ്രകാരം ഒഞ്ചിയത്തെ നാല് പഞ്ചായത്തുകളില്‍ 24 വാര്‍ഡുകളില്‍ ആര്‍എംപി മത്സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുക 25 വാര്‍ഡുകളില്‍ ആണ്. മറ്റൊരു യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗ് 23 വാര്‍ഡുകളില്‍ മത്സരിക്കും. മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്.

അഴിയൂര്‍, ചോറോട്, ഏറാമല, ഒഞ്ചിയം എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫുമായി ആര്‍എംപി ധാരണയില്‍ എത്തിയിരിക്കുന്നത്. ആര്‍എംപി ഏറ്റവും അധികം സീറ്റുകളില്‍ മത്സരിക്കുന്നത് ഒഞ്ചിയം പഞ്ചായത്തിലാണ്. 9 വാര്‍ഡുകളിലാണ് ആര്‍എംപി മത്സരിക്കുന്നത്. ഇക്കുറി നേരിട്ട് മത്സരം വരുന്നത് ഒഴിവാക്കിയാണ് ആര്‍എംപിയും യുഡിഎഫുമായുളള ധാരണ. കഴിഞ്ഞ തവണ ഇരുകൂട്ടരും ധാരണ ഉണ്ടായിരുന്നുവെങ്കിലും ചില സീറ്റുകളില്‍ പരസ്പരം മത്സരിച്ചിരുന്നു.

Congress

ആര്‍എംപിയും യുഡിഎഫും തമ്മില്‍ സീറ്റ് ധാരണയുളള നാല് പഞ്ചായത്തുകളിലും എല്‍ഡിഎഫിന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായിരുന്നില്ല. എന്നാല്‍ എല്‍ജെപി ഇടത് മുന്നണിയുടെ ഭാഗമായതോടെ കാര്യങ്ങള്‍ മാറി. ഒഞ്ചിയം ഒഴികെയുളള പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. ഒഞ്ചിയം പഞ്ചായത്ത് ആര്‍എംപിയാണ് ഭരിക്കുന്നത്. എല്‍ഡിഎഫ് ഇക്കുറി ഒഞ്ചിയം അടക്കം പിടിച്ചെടുക്കാനുളള തയ്യാറെടുപ്പിലാണ്.

എല്‍ഡിഎഫിന് നേട്ടമുണ്ടാകാതിരിക്കാനാണ് പരസ്പരം മത്സരിക്കുന്നത് ആര്‍എംപിയും യുഡിഎഫും ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ജെപിയുടെ പിന്‍ബലത്തിലാണ് വടകര ബ്ലോക്കിന് കീഴിലുളള എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചത്. എന്നാല്‍ എല്‍ജെപി എല്‍ഡിഎഫിലേക്ക് പോയത് യുഡിഎഫിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ജനകീയ മുന്നണി എന്ന പേരില്‍ ആര്‍എംപിയുമായി നേരിട്ട് സഖ്യത്തില്‍ എത്തിയിരിക്കുന്നത്.

Kozhikode
English summary
Local Body Election: UDF makes alliance with RMP in Onchiyam area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X