കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് രോഗം മാറില്ല: മേജർ സർജറി നടത്തിയാൽ രോഗം മരിക്കും, യുഡിഎഫിനെതിരെ കെ മുരളീധരൻ

Google Oneindia Malayalam News

കോഴിക്കോട്: തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയേറ്റതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. കെപിസിസിയുടെ അടച്ചിട്ട മുറിയിൽ നാല് പേരിരുന്ന് തീരുമാനിച്ചാൽ പാർട്ടി വിജയിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തന്നെ ഇടഞ്ഞുനിന്ന കെ മുരളീധരൻ വടകരയിൽ യുഡിഎഫിന് വേണ്ട് പ്രചാരണത്തിനെത്തില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

514 പഞ്ചായത്തുകളും അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിന്: 375 പഞ്ചായത്തും 45 മുനിസിപ്പാലിറ്റികളും യുഡിഎഫിന്514 പഞ്ചായത്തുകളും അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിന്: 375 പഞ്ചായത്തും 45 മുനിസിപ്പാലിറ്റികളും യുഡിഎഫിന്

 പരസ്യമായി രംഗത്ത്

പരസ്യമായി രംഗത്ത്

തിരുവനന്തപുരത്തും വടകരയിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചത് പോലും തന്നോട് കൂടിയാലോചിക്കാതെയാണെന്നും വിളിക്കാത്ത സദ്യ ഉണ്ണാൻ പോകുന്ന സ്വഭാവം ഇല്ലൊത്തതുകൊണ്ടാണ് അങ്ങോട്ട് പോകാതിരുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. രണ്ടിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും ഏറെ വിവാദങ്ങൾക്ക് ഇടയാക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമായി യുഡിഎഫ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

 വികസന വിരോധിക്കളാക്കി

വികസന വിരോധിക്കളാക്കി

യുഡിഎഫിനെ വികസന വിരോധികളായി ചിത്രീകരിക്കാൻ എൽഡിഎഫിന് കഴിഞ്ഞെന്നും. യുഡിഎഫിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽ പോലും ചേരിതിരിവ് സൃഷ്ടിക്കാൻ എൽഡിഎഫിന് കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയം

സ്ഥാനാർത്ഥി നിർണ്ണയം

ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ് പരാജയത്തിന് കാരണമായതെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിൽ ഗ്രൂപ്പില്ലാത്ത സ്ഥാനാർത്ഥികൾക്ക് രക്ഷയില്ലാതായെന്നും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചില നിർദേശങ്ങൾ നൽകിയെങ്കിലും ഡിസിസി ഇത് തള്ളിക്കളഞ്ഞെന്നും മുരളീധരൻ പറയുന്നു. എന്നാൽ തന്റെ മണ്ഡലത്തിൽ യുഡിഎഫിന് മികച്ച പ്രകടനമാണ് കാഴ്ചവെക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മുല്ലപ്പള്ളിക്ക് പരിഹാസം

മുല്ലപ്പള്ളിക്ക് പരിഹാസം


തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത് പാർട്ടിയുടെ അടിട്ടറ ഇളിയിട്ടില്ലെന്നായിരുന്നു.ഈ പ്രസ്താവനയെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഏതായാലും വിജയിക്കും ഒതുക്കേണ്ടവരെ ഒതുക്കാമെന്ന യുഡിഎഫിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
വലിയ ചികിത്സ

പാർട്ടിയ്ക്ക് മേജർ സർജറി നടത്തേണ്ടതുണ്ടെന്നും തൊലിപ്പുറത്ത് ചികിത്സിച്ചതുകൊണ്ട് അസുഖം മാറില്ല. എന്നാൽ മേജർ സർജറി നടത്തിയാൽ രോഗി മരിച്ചുപോകുമെന്നും അദ്ദേഹം പറയുന്നു. കെ സുധാകരന്റെ പ്രതികരണത്തിന് സമാനമായി ജംബോ കമ്മറ്റികളെക്കുറിച്ചും മുരളീധരൻ എടുത്ത് പരാമർശിച്ചിട്ടുണ്ട്. കമ്മറ്റി പിരിച്ചുവിടണമെന്നാണ് കെ മുരളീധരന്റെ ആവശ്യം. ഈ പോക്ക് പോയാൽ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ഫലമായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Kozhikode
English summary
Local Body Poll result: K Muraleedharan against UDF on performance in election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X