ആർഎസ്എസ് നേതാവിനെ കല്ല്യാണം കഴിച്ച മെമ്പർ രാജിവെച്ചു: ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവുമായി സിപിഎം
കോഴിക്കോട്: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ സിറ്റിങ് സീറ്റ് നിലനിർത്തി സി പി എം. തിക്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡാണ് ഷീബ പുൽപ്പാണ്ടിയിലൂടെ സി പി എം നിലനിർത്തിയത്. 448 വോട്ടുകള്‍ക്കാണ് ഷീബയുടെ വിജയം. യു ഡി എഫിലെ അഡ്വ. അഖില പുതിയോട്ടിലിനെയും ബി ജെ പിയിലെ ബിൻസി ഷാജിയെയും പരാജയപ്പെടുത്തിയാണ് എൽ ഡി എഫ് വിജയം.
എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 791 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥിക്ക് 343 വോട്ടും ലഭിച്ചു. ബി ജെ പിക്ക് 209 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം. വാർഡ് മെമ്പർ ആയിരുന്ന സി പി എമ്മിലെ ശ്രീലക്ഷ്മി രാജി വെച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 526 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ ഡി എഫിന് വാർഡില്‍ ഉണ്ടായിരുന്നത്.

ആര്‍ എസ് എസ്. നേതാവിനെ വിവാഹം ചെയ്തതിനെ തുടർന്നായിരുന്നു സി പി എം പഞ്ചായത്ത് അംഗമായ ശ്രീലക്ഷ്മി നേരത്തെ മെമ്പർ സ്ഥാനം രാജിവെച്ചത്. മെമ്പറെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂര്‍ ഇരിട്ടിയിലെ ആര്‍ എസ് എസ് ശാഖ മുന്‍ മുഖ്യശിക്ഷകായ യുവാവും ശ്രീലക്ഷ്മിയും വിവാഹിതരായ വിവരം പുറത്ത് വരുന്നത്. ഇതിനുപിന്നാലെയാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെത്തി ശ്രീലക്ഷ്മി രാജി സമര്‍പ്പിക്കുകയായിരുന്നു. സി പി എം നിർദേശത്തെ തുടർന്നായിരുന്നു രാജി.
തിക്കോടി പഞ്ചായത്തില്‍ എല്‍ ഡി എഫിന് പത്തും യു ഡി എഫിന് ഏഴും സീറ്റുകളാണുള്ളത്. കൊയിലാണ്ടി താലൂക്ക് തഹസിൽദാർ കെ.മുരളീധരൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പിൽ ആകെ 1834 വോട്ടർമാരിൽ 1343 പേരായിരുന്നു ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തും തൃശൂരും കോഴിക്കോടും എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ഇടുക്കിയിലും കാസർകോടും സി പി എം, ബി ജെ പി സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തു. ആകെ 20 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് 10, യു ഡിഎഫ് 9, ബി ജെ പി 1 എന്നിങ്ങനെയാണ് വിജയ നില. ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് യു ഡി എഫ് എല്‍ ഡി എഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് അംഗം മയക്കുമരുന്ന് കേസിൽ അകപ്പെട്ടതിനെ തുടർന്ന് രാജിവച്ച ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ ജേക്കബ് വിജയിച്ചു. കാസർകോട് ബദിയടുക്ക സീറ്റ് ബി ജെ പിയില്‍ നിന്നാണ് യു ഡി എഫ് പിടിച്ചെടുത്തത്.












Click it and Unblock the Notifications