Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണ ചൂടിൽ തന്ത്രങ്ങൾ പയറ്റി കോഴിക്കോട് സ്ഥാനാർത്ഥികൾ; അവധി ദിനത്തിലും വിശ്രമമില്ല, കടലോര യാത്ര നടത്തി എംകെ രാഘവന്റെ പ്രചാരണം!!

കോഴിക്കോട്: പ്രചാരണച്ചൂടില്‍ പയറ്റാവുന്ന തന്ത്രങ്ങളെല്ലാം പയറ്റി മുന്നേറുകയാണ് സ്ഥാനാര്‍ഥികള്‍. അവധിദിനത്തിലും പരമാവധി വോട്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലായിരുന്നു അവര്‍. പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ കടലോര ജനയാത്ര നടത്തി. പുതിയകടവില്‍ നിന്നും ആരംഭിച്ച് കോതിപ്പാലത്ത് സമാപിച്ച യാത്രയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

യു.ഡി.എഫ് യുവജന- വിദ്യാര്‍ത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തില്‍ എന്‍.സി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍, മുസ്ലിം ലീഗ്ജില്ലാ പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ അഡ്വ പി.എം നിയാസ്, ആഷിഖ് ചെലവൂര്‍, പി.പി നൗഷീര്‍, പി.എം ഇക്ബാല്‍, രമേശ് നമ്പിയത്ത്, കെ.പി ബാബു, ദിനേശ് പെരുമണ്ണ, പി. മമ്മദ്‌കോയ, പി. ഉഷാദേവി, ഐ.പി രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Muneer

നോര്‍ത്ത് നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കിഴക്കെ നടക്കാവിലെ വൃന്ദാ ഭവന്‍ ബില്‍ഡിംഗില്‍ മുന്‍ എം.എല്‍.എ ടി.പി.എം സാഹിര്‍ ഉദ്ഘാടനം ചെയ്തു. കെ.സി അബു, പി.എം നിയാസ്, അഡ്വ എം വീരാന്‍കുട്ടി, കായക്കല്‍ അഷ്‌റഫ്, എന്‍.വി ബാബുരാജ്, സി. വീരാന്‍കുട്ടി, വി. രമേശ് ബാബു, സി.ജെ റോബിന്‍, കെ.പി ബാബു. കെ. മുഹമ്മദാലി, പി.കെ മാമുക്കോയ, പി ഇസ്മായില്‍, കെ.വി സുബ്രഹമണ്യന്‍, അഡ്വ. കെ.പി നിധീഷ്, സമീജ് പാറോപ്പടി, പി.വി ബിനീഷ് കുമാര്‍, എം.പി വാസുദേവന്‍, സി.പി സലീം, കണ്ടിയില്‍ ഗംഗാദരന്‍, സക്കറിയ പി ഹുസൈന്‍, കെ.വി സലീം, എ. സഫറി, ഷെറിന്‍ ബാബു, അഷ്‌റഫ് എടക്കാട്, ഫൗസിയ അസീസ് എന്നിവര്‍ സംബന്ധിച്ചു.

എലത്തൂര്‍ നിയോജക മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചേളന്നൂരില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ഉദ്ഘാടനം ചെയ്തു. അക്കിനാരി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. പിഎം നിയാസ്, ടികെ രാജേന്ദ്രന്‍, ഒ.പി നസീര്‍, യുവി ദിനേശ് മണി, കെടി ശ്രീനിവാസന്‍, പിടി ഉമാനാഥന്‍, പിഎം അബ്ദുറഹിമാന്‍, കെസി ബാലകൃഷ്ണന്‍, എംപി ഹമീദ്, കെ.കെ വിശ്വംഭരന്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+