ലോക്സഭ തിരഞ്ഞെടുപ്പ് ഫലം: കോഴിക്കോടും വടകരയിലും കർശന നിർദേശങ്ങള്‍, റാലികള്‍ മുന്‍കൂട്ടി അറിയിക്കണം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിൽ അറിയിക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാർട്ടികളുടെ പ്രകടനങ്ങൾ ഒന്നിച്ചുവരുമ്പോളുള്ള സംഘർഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.
ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) തലത്തിലും ഇത് സംബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്ന് ജൂൺ നാലിനും ശേഷവും അനിഷ്ടസംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തും. വിജയാഹ്ലാദങ്ങളിലും പ്രകടനങ്ങളിലും മുതിർന്ന, അണികൾക്കുമേൽ നിയന്ത്രണമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം നിർബന്ധമായി ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.

ഇതേ വിഷയത്തിൽ മുൻപ് ജില്ലാ കളക്ടർ തലത്തിലും ഡിഐജി തലത്തിലും രാഷ്ട്രീയപാർട്ടി നേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു. അതനുസരിച്ച് വടകര ലോക്സഭ മണ്ഡലം പരിധിയിൽ വിജയാഹ്ലാദ പ്രകടനങ്ങൾ രാത്രി ഏഴിന് ശേഷം ഉണ്ടാവില്ല എന്ന് തീരുമാനിച്ചിരുന്നു.
പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യം, നേതാക്കളുടെ വീടിനു മുന്നിലോ പാർട്ടി ഓഫീസിന് മുന്നിലോ ഉള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികൾ, വലിയ വാഹനങ്ങളുടെ മുകളിൽ വെച്ചുള്ള ആഹ്ലാദാരവം തുടങ്ങിയവ ഒഴിവാക്കാൻ എല്ലാ പാർട്ടികളും നേരത്തെ തീരുമാനിച്ചിരുന്നു.
സമാധാനം ഉറപ്പുവരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങൾക്ക് എല്ലാ പാർട്ടികളും മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു. നേരത്തെയുള്ള ചർച്ചകളുടെ തുടർച്ചയായി പാർട്ടികളുടെ ജില്ലാ തലം മുതൽ താഴെത്തട്ട് വരെ യോഗം ചേർന്നു പ്രകോപനമുണ്ടാക്കുന്ന യാതൊന്നും പാടില്ല എന്ന സന്ദേശം പ്രവർത്തകരിൽ എത്തിച്ചു നൽകിയതായി നേതാക്കൾ യോഗത്തിൽ അറിയിച്ചു.
ഫലപ്രഖ്യാപനത്തിന് ശേഷം അസ്വാരസ്യങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താൻ പോലീസ് എല്ലാ ഒരുക്കങ്ങളും ചെയ്തതായി വടകര റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ അറിയിച്ചു. പോലീസിന്റെ 80 ശതമാനം മനുഷ്യവിഭവശേഷിയും വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുണ്ട്.
യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് പുറമെ, എ ഡി എം അജീഷ് കെ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, അസിസ്റ്റൻറ് കലക്ടർ ആയുഷ് ഗോയൽ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. ശീതൾ ജി മോഹൻ എന്നിവർ പങ്കെടുത്തു.
രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് പി മോഹനൻ, കെ കെ മുഹമ്മദ് (സി പി ഐ എം), കെ പ്രവീൺകുമാർ, പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്), കെ എ ഖാദർ (മുസ്ലിം ലീഗ്), പി ഗവാസ് (സി പി ഐ), ഇ പ്രശാന്ത് കുമാർ (ബി ജെ പി), കെ കെ അബ്ദുള്ള (ജെ ഡി എസ്) എന്നിവർ പങ്കെടുത്തു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications