കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിമുടി ഇളക്കിമറിച്ച് എംകെ രാഘവന്‍, ഒളിക്യാമറ വിലപ്പോയില്ല, പ്രദീപിന്റെ മണ്ഡലത്തിലും ലീഡ്, ഹാട്രിക് വിജയത്തിന് മാറ്റേറെ...

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രവര്‍ത്തകരെപ്പോലും അമ്പരപ്പിക്കുന്നതായി കോഴിക്കോട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ അശ്വമേധം. കാറ്റും കോളുമുണ്ടായിട്ടും ഒളിക്യാമറയില്‍ കുടുക്കിയിട്ടും കേസെടുത്തിട്ടും മുന്‍പത്തെക്കാള്‍ മൂന്നിരട്ടിയിലേറെ വോട്ടുമായി എം.കെ രാഘവന്‍ മിന്നും താരമായി. കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെന്ന പരിചയപ്പെടുത്തലോടെ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എംഎല്‍എ എ. പ്രദീപ് കുമാറിനെ മത്സരിപ്പിച്ചിട്ടും മുന്നണിക്കുണ്ടായ തിരിച്ചടി എല്‍ഡിഎഫിന് കനത്ത ക്ഷീണമായി.

<strong>ഒഞ്ചിയത്ത് ആർഎംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ!!</strong>ഒഞ്ചിയത്ത് ആർഎംപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ആക്രമണം പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ!!

85,229 വോട്ടിന്റെ തകര്‍പ്പന്‍ ലീഡാണ് ഇത്തവണ കോഴിക്കോട്ടുനിന്ന് എം.കെ രാഘവന്‍ നേടിയത്. കഴിഞ്ഞ തവണ ഇത് കേവലം 16,883 വോട്ടിന്റെ ലീഡായിരുന്നു. 2009ല്‍ വെറും 800ല്‍പ്പരം വോട്ടുകളുടെ ലീഡ്. ഇത്തവണ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും രാഘവന് ലീഡ് സമ്മാനിച്ചു. ഇതില്‍ കൊടുവള്ളില്‍ 35,908 വോട്ടിന്റെ ഉജ്ജ്വല ലീഡാണ് രാഘവന് ലഭിച്ചത്. കൊടുവള്ളിയില്‍നിന്ന് പരമാവധി 22,000 വോട്ടിന്റെ ലീഡായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ.

MK Ragahavan

മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 30,000ഓളം വോട്ടിന്റെ ഉജ്ജ്വല ലീഡ് നേടിയ എലത്തൂര്‍ മണ്ഡലം പോലും ഇത്തവണ രാഘവന്റെ കൂടെയാണ് നിന്നത് - 103 വോട്ടിന്റെ ലീഡ്. ഇവിടെ 15,000ഓളം വോട്ടിന് പ്രദീപ് കുമാറിന് ലീഡായിരുന്നു ഇടതു മുന്നണിയുടെ കണക്കുകൂട്ടല്‍. പക്ഷെ, പ്രതീക്ഷകളെല്ലാം അടിമേല്‍ മറിച്ചു. ഇടതുപക്ഷത്തിന്റെ മറ്റൊരു ശക്തിദുര്‍ഗമായ ബേപ്പൂരും രാഘവനു നല്‍കിയത് മികച്ച ലീഡ് - 10,423.

Recommended Video

cmsvideo
വെറും ആരിഫല്ല, മോൺസ്റ്റർ ആരിഫെന്ന്!! സിപിഎമ്മിന് ട്രോളുകൾ

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാര്‍ എംഎല്‍എയുടെ സ്വന്തം മണ്ഡലമായ കോഴിക്കോട് നോര്‍ത്താവട്ടെ 4558 വോട്ടു നല്‍കിയാണ് രാഘവന്റെ കൂടെനിന്നത്. ഇത് സ്ഥാനാര്‍ഥിക്കും മുന്നണിക്കും ഒരുപോലെ ക്ഷീണമായി. കോഴിക്കോട് സൗത്തില്‍ 13,721 വോട്ടിനും ബാലുശേരിയില്‍ 9,745 വോട്ടിനും കുന്ദമംഗലത്ത് 11,292 വോട്ടിനുമാണ് രാഘവന്‍ ലീഡ് ചെയ്തത്. ഇതെല്ലാം യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു.

Kozhikode
English summary
Lok Sabha Election results 2019: MK Raghavan win in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X