• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

ലോക്സഭ തെരഞ്ഞെടുപ്പ് 2019: ഫ്ളയിങ് സ്‌ക്വാഡ് കോഴിക്കോട്ട് അഞ്ച് ലക്ഷം രൂപ പിടികൂടി

  • By Desk

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്ക്വാഡ് തിരുവമ്പാടിയിൽ നിന്ന് 3.25 ലക്ഷം യും കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് 1.76 ലക്ഷം രൂപയും പിടിച്ചെടുത്തു. തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും ഫ്ളയിങ് സ്ക്വാഡ് 1,00,000 രൂപയും സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം 2,25,000 രൂപയുമാണ് പിടിച്ചെടുത്തത്. ആകെ മൂന്ന് കേസുകളിലായി 5,01,710 രൂപ.

മുന്‍ ടെലികോം മന്ത്രി സുഖ്‌റാം കോണ്‍ഗ്രസില്‍....ഹിമാചലില്‍ കോണ്‍ഗ്രസിന് കുതിപ്പ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനു വേണ്ടി മതിയായ രേഖകളില്ലാതെ പണം കൈവശം വെച്ചാല്‍ ആയത് സ്‌ക്വാഡുകള്‍ പിടിച്ചെടുക്കും. അതിനാൽ നിയമാനുസൃതമായവ തിരികെ കൊടുക്കുന്നതിന് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റി നിലവിലുളളതാണെന്ന് നോഡല്‍ ഓഫീസര്‍ (എക്‌സെപന്‍ഡിച്ചര്‍) ആന്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതലുള്ള പ്രചാരണ ചെലവ് നിരീക്ഷണ വിധേയമാക്കും. ഇതിനായി സ്ഥാനാര്‍ത്ഥി പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം. സ്ഥാനാര്‍ത്ഥിയുടെ പേരിലോ, സ്ഥാനാര്‍ത്ഥി, ഏജന്റ് എന്നിവരുടെ പേരില്‍ ജോയിന്റ് ആയോ അക്കൗണ്ട് തുടങ്ങാം.

പ്രചാരണ ബോര്‍ഡുകളും ബാനറുകളും അനൗണ്‍സ്‌മെന്റുകളും വഴിയും മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിയും നടക്കുന്ന പ്രചാരണത്തിന്റെ ചെലവ് കണക്കാക്കി സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടില്‍ വകകൊള്ളിക്കും. ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അച്ചടിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവയില്‍ പ്രസിന്റെയും പ്രിന്ററുടെയും പബ്ലിഷറുടെയും പേര്, എണ്ണം എന്നിവ വ്യക്തമാക്കണം.

ഒപ്പം പോസ്റ്റര്‍ കോപ്പി, സത്യവാങ്മൂലം എന്നിവ ഹാജരാക്കണം. ക്രിമിനല്‍ കേസുള്ളവര്‍ അത് സ്വന്തം പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളതാണെന്ന സത്യവാങ്മൂലം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. തെളിയിക്കപ്പെടാത്ത ആരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകരുത്. ഒപ്പം ജാതി, മത, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും ഉണ്ടാകരുത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.

പ്രചാരണത്തിന് പുറപ്പെടുന്ന സ്ഥലം, സമയം, അവസാനിക്കുന്ന സ്ഥലം, പര്യടനം നടത്തുന്ന വഴി എന്നിവ മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. ഗതാഗത തടസം ഉണ്ടാക്കുന്ന തരത്തില്‍ ജാഥ നടത്താന്‍ പാടില്ല. പെര്‍മിറ്റില്ലാതെ വാഹനം പ്രചരണത്തിന് ഉപയോഗിക്കരുത്. മൈക്ക് സെറ്റ് ഉപയോഗത്തിന് പോലീസും വാഹനത്തിന് റിട്ടേണിംഗ് ഓഫീസറുമാണ് പെര്‍മിറ്റ് നല്‍കുക. പെര്‍മിറ്റ് എടുത്ത ശേഷം വാഹനങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദു ചെയ്യുന്നതിന് ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Kozhikode

English summary
Lok sabha elections 2019: 5 Lakh rupees seized by flying squod in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more