കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രിയുടെ പരിപാടി പരാജയപ്പെടുത്താന്‍ ശ്രമിച്ചു, കോഴിക്കോട് ജില്ലാകളക്ടറെ മാറ്റണമെന്ന് ബിജെപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോട്ടെ വിജയ് സങ്കൽപ്പ് റാലി പരാജയപ്പടുത്താൻ കോഴിക്കോട് കളക്ടർ എസ്. സാംബശിവറാവു ശ്രമിച്ചെന്ന് ബിജെപി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കടുത്ത രാഷ്ട്രീയ പക്ഷപാതിത്വത്തോടെ പെരുമാറുന്ന ജില്ലാ വരണാധികാരി കൂടിയായ കളക്ടർ സാംബശിവറാവുവിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

<strong>ഇരിട്ടിയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തം: മുപ്പതോളം അതീവ സുരക്ഷാബൂത്തുകള്‍</strong>ഇരിട്ടിയില്‍ മാവോയിസ്റ്റ് ഭീഷണി ശക്തം: മുപ്പതോളം അതീവ സുരക്ഷാബൂത്തുകള്‍

താൻ പറയുന്നതനുസരിച്ചില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ വിളിച്ച് കോഴിക്കോട്ടെ റാലി റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന ഭീഷണി കളക്ടർ ഉയർത്തി. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അവരുടെ അനുമതിയോടെ സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും വരെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിച്ചെടുത്തു. റാലിക്കെത്തിയവർക്ക് കുടിവെള്ളം നൽകാൻ അനുമതി നൽകിയില്ല.

Narendra Modi

കടുത്തവേനലിൽ നിന്ന് രക്ഷനേടാൻ കുട ഉപയോഗിക്കാനും അനുവദിച്ചില്ല.റാലിയുടെ ഒരുക്കങ്ങൾ സംബന്ധിച്ച കളക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനെ കുറിച്ച് ഓരോ മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് വ്യക്തിപരമായി തന്നോട് കളക്ടർ ആവശ്യപ്പെട്ടു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ നേതാക്കളെ ജാമ്യം ലഭിക്കാത്ത വകുപ്പു ചുമത്തി ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി.

ബിജെപിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു കാട്ടി പരാതി നൽകാൻ കീഴുദ്യോഗസ്ഥരെ കളക്ടർ നിർബന്ധിച്ചെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയുമായി ബന്ധപ്പെട്ട് പൊതുസ്ഥലത്ത് ചട്ടംലംഘിച്ച് കമാനം കെട്ടിയ സംഭവത്തിൽ കളക്ടർ ഒരു നടപടിയും സ്വീകരിച്ചില്ല. നിഷ്പക്ഷനായി പ്രവർത്തിക്കേണ്ട ജില്ലാ വരണാധികാരികൂടിയായ കളക്ടർക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടോ എന്ന് സംശയിക്കുന്നതായും ടി.പി. ജയചന്ദ്രൻ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Lok sabha elections 2019: BJP against Kozhikode district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X