Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണത്തിന് കോടികൾ ഒഴുകുന്നു; പ്രദീപ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർഥി എ പ്രദീപ് കുമാറിന്റെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് യുഡിഎഫിന്റെ പരാതി. യുഡിഎഫ് കോഴിക്കോട് പാർലമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. പി.എം നിയാസാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയത്.

പരിമിതമായ സാമ്പത്തിക സൗകര്യം മാത്രം നാമനിർദേശ പത്രികയിൽ കാണിച്ച പ്രദീപ് കുമാർ വൻതുകയാണ് സ്ഥാനാർഥി പ്രചാരണത്തിനായി ഒഴുക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻകിട കോർപ്പറേറ്റ് കമ്പനികളെ വെല്ലുന്ന ഹോൾഡിങ്ങുകൾ, നിരവധി ബഹുവർണ്ണ പോസ്റ്ററുകൾ, 1 157 ബൂത്തുകളിൽ നടത്തുന്ന പ്രവർത്തനങ്ങൾ, കൂടാതെ അന്താരാഷ്ട്ര നിലവാരമുളള ഇവന്റ് മാനേജ്മെന്റ് വഴിയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ തെരഞ്ഞെടുപ്പിനായി കോടികളാണ് പ്രദീപ് കുമാർ ചെലവഴിക്കുന്നത്.

Complaint

ഇതിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കേണ്ടതാണ്. നവസമ്പന്നരായ പ്രവാസികളുടെ സഹായം ഏതൊക്കെ വഴിയിലൂടെ ലഭിക്കുന്നുണ്ടെന്ന് അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള സാധ്യതക്ക് അറുതി വരുത്തണമെന്നും പരാതിയിൽ പി.എം നിയാസ് ആവശ്യപ്പെട്ടു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+