കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒഴിയാൻ പറ്റില്ല... വടകര ലോക്സഭ തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് കൊലപാതക രാഷ്ട്രീയം തന്നെയെന്ന് കെ മുരളീധരൻ

  • By Desk
Google Oneindia Malayalam News

കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം കൊലപാതക രാഷ്ട്രീയം തന്നെയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ പ്രചാരണത്തിനിടെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ലോക്സഭ തെരഞ്ഞെടുപ്പ് 2019: ഫ്ളയിങ് സ്‌ക്വാഡ് കോഴിക്കോട്ട് അഞ്ച് ലക്ഷം രൂപ പിടികൂടി</strong>ലോക്സഭ തെരഞ്ഞെടുപ്പ് 2019: ഫ്ളയിങ് സ്‌ക്വാഡ് കോഴിക്കോട്ട് അഞ്ച് ലക്ഷം രൂപ പിടികൂടി

സി.പി.എം പറയുന്ന കോലീബി സഖ്യമൊക്കെ എന്നോ പൊളിഞ്ഞ് പോയിട്ടുണ്ട്. കോലിബി എന്നതൊക്കെ അവരുടെ ഭാവാനാ സൃഷ്ടിയാണ്. ഒരാള്‍ ഒരു നുണ പത്തു പ്രാവശ്യം പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല വടകരയിലെ വോട്ടര്‍മാര്‍. വടകരയിലെ ജനങ്ങള്‍ സമാധാനം ആഗ്രിഹിക്കുന്നവരാണ്. അക്രമ രാഷ്ട്രീയത്തിന് ഈ മണ്ണിൽ വേരുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

K Muraleedharan

രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിൽ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ്. സ്മൃതി ഇറാനിയെ പുകഴ്ത്തുകയാണ് ഇവരുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ നടന്ന പ്രചാരണ പരിപാടിയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ വസതിയില്‍ സന്ദര്‍ശനം നടത്തി. മുരളീധരന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നതായി ഗുരു പറഞ്ഞു.

ചേലിയ ഇലാഹിയ്യ കോളേജ്, എസ്.എന്‍.ഡി.പി കോളേജ്, കുറുവിലങ്ങാട് ഐ.ടി.ഐ, മുചുകുന്ന് ഗവ. കോളജ് എന്നിവിടങ്ങളിൽ സന്ദർശിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മഠത്തിൽ അബ്ദുൾ റഹ്മാൻ, മഠത്തിൽ നാണു, രാജേഷ് കിഴരിയൂർ, വി.പി ഇബ്രാഹിംകുട്ടി, സന്തോഷ് തിക്കോടി, വി.പി ദുൽഖിഫിൽ, എസ്.എം അബ്ദുൾ ബാസിത്, എ.കെ ജാനിബ്, ജറിൽ ബോസ്, മുഹമ്മദ് ഷാമിൽ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Kozhikode
English summary
Lok sabha elections 2019; K Muraleedaran about Political murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X