കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019: സൂപ്പർഫാസ്റ്റായി ഉദ്യോഗസ്ഥർ, വോട്ടർപട്ടിക മുതൽ ഫലപ്രഖ്യാപനത്തിനുള്ള കടലാസുകൾ വരെ ഒരുക്കുന്ന തിരക്കിൽ കോഴിക്കോട് കലക്ട്രേറ്റ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ ഇലക്ഷൻ ഡ്യൂട്ടിയുമായി ഉദ്യോഗസ്ഥർ തിരക്കിലമർന്നു. വോട്ടർപട്ടിക മുതൽ ഫലപ്രഖ്യാപനത്തിനുള്ള കടലാസുകൾ വരെ ഒരുക്കുന്ന തിരക്കാണ് കളക്ടറേറ്റിലെ ജില്ലാ വരണാധികാരിയുടെ ഓഫീസിൽ. ചട്ടലംഘനം കണ്ടെത്തുന്നതിനടക്കമുള്ള സ്വക്വാഡുകളും സജീവമായി രംഗത്തുണ്ട്. നാമനിർദ്ദേശ പത്രിക ഈ മാസം 28 മുതൽ സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയാണ് സമയം.

<strong>പ്രണയാഭ്യർത്ഥന തള്ളി; കണ്ണൂരിൽ പെൺകുട്ടിയുടെ വീടിന് മുന്നിൽ ആത്മഹത്യ ശ്രമം, യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം ഇങ്ങനെ...</strong>പ്രണയാഭ്യർത്ഥന തള്ളി; കണ്ണൂരിൽ പെൺകുട്ടിയുടെ വീടിന് മുന്നിൽ ആത്മഹത്യ ശ്രമം, യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം ഇങ്ങനെ...

പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ നാലിനും സൂക്ഷ്മ പരിശോധന അഞ്ചിനുമാണ്. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്. വരണാധികാരിയായ ജില്ല കലക്ടർക്കാണ് പത്രിക നൽകേണ്ടത്. സ്ഥാനാർത്ഥി ഉൾപ്പെടെ 5 പേർക്ക് മാത്രമേ പത്രിക സമർപ്പണത്തിന് എത്താനാകൂവെന്ന് ജില്ലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു.

Kozhikode


ക്രമസമാധാന പ്രശ്‌നങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്ടർ

ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ പറഞ്ഞു. പൊലിസിന്റെ സഹായത്തോടെ സെക്ടറൽ ഒഫീസർമാർ നേതൃത്വത്തിൽ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും.

പോളിങ് സ്‌റ്റേഷനുകളും സ്വീകരണവിതരണ കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കും. പരാതി ലഭിച്ച് 100 മിനുട്ടിനകം പരിഹരിക്കുന്ന വിധത്തിൽ സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ ഇതിനകം പ്രവർത്തന സജ്ജമായിട്ടുണ്ട്. ഇത് പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. ആന്റി ഡിഫേസ്‌മെന്റ്, ഫ്‌ളെയ്ങ്, സ്റ്റാറ്റിക് സർവേലൻസ് ടീമുകൾ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

പത്രികാ സമർപ്പണം മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ കാര്യങ്ങളും തെരഞ്ഞടുപ്പു കമീഷന്റെ സുവിധ സോഫ്റ്റ്‌വെയർ വഴിയായിരിക്കുമെന്നും കലക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് പൂർണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചായിരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

അഞ്ച് ലക്ഷം രൂപ പിടിച്ചെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്‌ളെയിഗ് സ്‌ക്വാഡ് തിരുവമ്പാടി മണ്ഡലത്തിൽ നിന്നും 1,00,000 രൂപയും സ്റ്റാറ്റിക് സർവ്വയലൻസ് ടീം തിരുവമ്പാടി മണ്ഡലത്തിൽ നിന്ന് 2,25,000 രൂപയും കോഴിക്കോട് മണ്ഡലത്തിൽ നിന്നു 1,76,710 രൂപയും ഉൾപ്പെടെ ആകെ മൂന്ന് കേസുകളിലായി 5,01,710 രൂപ പിടിച്ചെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനു വേണ്ടി മതിയായ രേഖകളില്ലാതെ പണം കൈവശം വെച്ചാൽ ആയത് സ്‌ക്വാഡുകൾ പിടിച്ചെടുക്കും. ആയതിൽ നിയമാനുസൃതമായവ തിരികെ കൊടുക്കുന്നതിന് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ അപ്പീൽ കമ്മിറ്റി നിലവിലുളളതാണെന്ന് നോഡൽ ഓഫീസർ (എക്‌സെപൻഡിച്ചർ) ആൻഡ് സീനിയർ ഫിനാൻസ് ഓഫീസർ അറിയിച്ചു.

ഹരിതചട്ടപാലനം: പുസ്തകം പുറത്തിറക്കി

തെരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന നിർദേശങ്ങളുമായി കൈപ്പുസ്തകം പുറത്തിറക്കി. ഹരിതചട്ടപാലനം സംബന്ധിച്ച സംശങ്ങൾക്ക് മറുപടിയുമായി ഹരിത കേരളം മിഷനാണ് പുസ്തകം തയ്യാറാക്കിയത്. പ്രചാരണത്തിനുള്ള കൊടി തോരണങ്ങൾ എങ്ങനെ നിർമിക്കാം, പ്രചാരണവാഹനത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം, സ്വീകരണ പരിപാടികളിൽ ഓർക്കേണ്ടത്, പ്രചാരണത്തിനിടയിലെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചെയ്യേണ്ടത്, കുപ്പിവെള്ളത്തിന് പകരമെന്ത് തുടങ്ങി തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പുസ്തകത്തിൽ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. ഒഴിവാക്കേണ്ടതും ഉപയോഗിക്കാവുന്നതുമായ വസ്തുക്കളുടെ പട്ടികയും പുസ്തകത്തിലുണ്ട്. ഹരിതകേരളം, ശുചിത്വമിഷൻ എന്നിവയുടെ ജില്ലാ ഓഫീസ് നമ്പറുകളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Kozhikode
English summary
Lok sabha elections 2019: Kozhikode Collectorate office busy for lok sabha elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X