കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരാമ്പ്ര കോളജിൽ കെ. മുരളീധരനെ തടഞ്ഞിട്ടില്ല; എല്ലാം യുഡിഎഫ് നുണയെന്ന് ഇടതുമുന്നണി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്ര സികെജി കോളജിൽ വോട്ടുചോദിച്ചെത്തിയ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെന്നത് യുഡിഎഫ് നടത്തുന്ന നുണ പ്രചാരണമെന്ന് ഇടതുമുന്നണി. എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റിക്കു വേണ്ടി ജനറൽ കൺവീനർ എഎൻ ഷംസീറാണ് വിശദീകരണവുമായി രംഗത്തെത്തിയത്.

<strong>തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ 'ഡ്രോൺ'... കണ്ടെത്തിയത് തന്ത്രപ്രധാന സ്ഥലങ്ങളിൽ!!</strong>തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തിൽ 'ഡ്രോൺ'... കണ്ടെത്തിയത് തന്ത്രപ്രധാന സ്ഥലങ്ങളിൽ!!

മാധ്യമപ്രവർത്തകരിൽ നിന്നു വിവരം അറിഞ്ഞതോടെ പേരാമ്പ്രയിലെത്തി വിദ്യാർഥി നേതാക്കളേയും മറ്റും നേരിട്ടുകണ്ട് കാര്യങ്ങൾ അന്വേഷിച്ചതായി അദ്ദേഹം സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

AN Shamseer

ഷംസീറിന്റെ വീഡിയോയിൽ നിന്ന്:


യുഡിഎഫ് മെനഞ്ഞുകൊണ്ടിരിക്കുന്ന കള്ളക്കഥയുടെ തുടർച്ചയാണ് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞുവെന്നത്. യുഡിഎഫിന്റെ സ്ഥാനാർഥി സി.കെ.ജി. കോളജിൽ കോളജ് ഡേ ദിവസം പോകുകയായിരുന്നു. കോൺഗ്രസിന്റെയും ലീഗിന്റെയും കുറേ പ്രവർത്തകൻമാരുടെ അകമ്പടിയോടു കൂടി. അവിടെയെത്തുമ്പോൾ കോളജ് ദിനാഘോഷപരിപാടി നടക്കുകയായിരുന്നു.

കോളജ് യൂണിയൻ ചെയർമാനും അതുപോലെ യുയുസിയും യുഡിഎഫ് സ്ഥാനാർത്ഥിയോട് കോളജിൽ വന്ന് വോട്ടഭ്യർത്ഥിച്ചോ എന്ന് പറഞ്ഞു. പക്ഷേ അദ്ദേഹം നിരസിച്ച് താൻ പ്രിൻസിപ്പലിനെ കണ്ടോളാം എന്ന് പറഞ്ഞു. പ്രിൻസിപ്പലിനെ കാണാൻ പോകുന്ന വഴി യുഡിഎഫ് പ്രവർത്തകൻമാരും എംഎസ്എഫ് -കെഎസ്യുക്കാരും എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജനെതിരേ അസഭ്യമുദ്രാവാക്യം വിളിച്ചു. തുടർന്ന് എസ്എഫ്‌ഐ പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു.

തുടർന്ന് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരൻ പിരിഞ്ഞുപോകുകയാണുണ്ടായത്. ഒരു തരത്തിലും യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞുവച്ച രീതി അവിടെ ഉണ്ടായിട്ടില്ലെന്നാണ് അവിടുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരും വിദ്യാർത്ഥി നേതാക്കളും പറയുന്നത്. കോളജ് ഡേ അലങ്കോലപ്പെടുത്തിയതിന് കോൺഗ്രസുകാർക്കെതിരേ ലീഗുകാർക്കെതിരേ ഒപ്പം എംഎസ്എഫ്-കെഎസ്യുക്കാർക്കെതിരേ അവിടുത്തെ കോളജ് യൂണിയൻ ചെയർമാൻ പേരാമ്പ്ര എസ്‌ഐക്കു പരാതി നൽകിയിട്ടുണ്ട്.

ഇത് വസ്തുതയെന്നിരിക്കേ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള യുഡിഎഫ് നീക്കം തിരിച്ചറിയണമെന്ന് വോട്ടർമാരോട് എൽഡിഎഫ് ഭാരവാഹിയെന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കെ. മുരളീധരൻ പ്രചാരണത്തിന്റെ ഭാഗമായി സി.കെ.ജി. കോളജിലെത്തിയത്.

കോളെജിന്റെ മുറ്റത്ത് വിദ്യാർത്ഥികൾക്ക് സെൽഫി എടുക്കാൻ നിന്നുകൊടുത്ത ശേഷം യുഡിഎഫ് പ്രവർത്തകർക്കും കെഎസ്‌യു നേതാക്കൾക്കുമൊപ്പം കോളെജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ ഗേറ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

കൂടെയുള്ളവർ ഗേറ്റ് തുറന്ന് മുരളീധരൻ കോളെജിന്റെ ഇടനാഴിയിൽ പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐ പ്രവർത്തകർ ഗോവണിയിൽ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെഎസ് യു പ്രവർത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘർഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാർത്ഥി തിരിച്ചുപോവുകയായിരുന്നു. ഈ സംഭവം അക്രമരാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് യുഡിഎഫ് ആരോപിക്കുന്നു.

Kozhikode
English summary
Lok sabha elections 2019: LDF comments about Perambra collage issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X