രാഹുലിന് വേണ്ടി മധുരയില്‍ നിന്നും ഇരുചക്രവാഹനത്തില്‍ ദമ്പതികള്‍; കറുപ്പയ്യ രാഹുലിന് വേണ്ടി യാത്ര നടത്തുന്നത് രണ്ടാം വട്ടം!!
മുക്കം: വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഇരുചക്രവാഹനത്തില്‍ 1000 കിലോമീറ്റര്‍ യാത്ര ചെയ്ത് തമിഴ് ദമ്പതികള്‍. മധുര ഡി വാഡിപ്പട്ടി സ്വദേശി എം കറുപ്പയ്യ, ഭാര്യ ചിത്ര എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തങ്ങളുടെ മോപ്പഡില്‍ വയനാട്ടിലെത്തിയത്.
13 ന് മധുര മേലൂരില്‍ നിന്നും ആരംഭിച്ച യാത്ര 17 ന് മണ്ഡലത്തില്‍ പ്രവേശിച്ചു. ഇത് രണ്ടാം തവണയാണ് കറുപ്പയ്യ രാഹുലിന് വേണ്ടി യാത്ര നടത്തുന്നത്. 2014 ല്‍ ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കായിരുന്നു ആദ്യ യാത്ര. പൊതുപ്രവര്‍ത്തകരായ ഈ ദമ്പതികള്‍ 2005 ല്‍ സബര്‍മതിയില്‍ നിന്നും ദണ്ഡിയിലേക്കും യാത്ര ചെയ്തിരുന്നു.

ആള്‍ ഇന്ത്യാ ഗാന്ധിയന്‍ മൂവ്‌മെന്റിന്റെ ദേശീയ കോര്‍ഡിനേറ്റര്‍മാരാണ് ഇരുവരും. ശനിയാഴ്ച മുക്കം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ഇരുവരും അരീക്കോട് പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുത്തു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications