കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോദിക്കെതിരായ യുദ്ധസൈന്യത്തില്‍ സിപിഎം കാഴ്ചക്കാര്‍; സൈന്യമില്ലാതെ സിപിഎം എന്ത് ചെയ്യാനാണെന്ന് കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നരേന്ദ്രമോദിക്കെതിരായ മഹായുദ്ധത്തില്‍ രാഹുല്‍ഗാന്ധിയുടെ സൈന്യത്തില്‍ സി പി എം കാഴ്ചക്കാര്‍ മാത്രമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. രാഹുലിനെ ക്യാപ്റ്റനാക്കി കോണ്‍ഗ്രസും വിശ്വസ്ത സഖ്യകക്ഷികളും ബി ജെ പിയെ താഴെയിറക്കാന്‍ നോക്കുമ്പോള്‍ സൈന്യമില്ലാതെ സി പി എം എന്ത് ചെയ്യാനാണെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

<strong>ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആദ്യ ലോക്പാൽ; വിരാമമായത് 5 വർഷത്തെ കാത്തിരിപ്പിന്...</strong>ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആദ്യ ലോക്പാൽ; വിരാമമായത് 5 വർഷത്തെ കാത്തിരിപ്പിന്...

കോഴിക്കോട് ടാഗോർ ഹാളിൽ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് എന്താണ് വൈകുന്നതെന്നാണ് കോടിയേരി ചോദിക്കുന്നത്. സി പി എമ്മിന് ആരോടും ചോദിക്കാനില്ല, ഡല്‍ഹിയില്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. ബംഗാളിലും തിരിഞ്ഞുനോക്കാനാളില്ല. അവര്‍ക്ക് ഇവിടെ കൂടിയിരുന്ന് ഒരു പട്ടിക പ്രഖ്യാപിച്ചാല്‍ മതി. എന്നാല്‍ മറ്റ് പാര്‍ട്ടികളുടെ അവസ്ഥ അതല്ലെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

Muslim League

പാര്‍ലമെന്റില്‍ സമഗ്രമായ് ഗൃഹപാഠം ചെയ്യുന്ന ചുരുക്കം എംപിമാരില്‍ ഒരാളാണ് എം കെ രാഘവന്‍. മുത്തലാഖ് വിഷയത്തിലുള്‍പ്പെടെ ബി ജെ പിയുടെ ഉള്ളുകളികള്‍ മനസ്സിലാക്കി വേണ്ട സമയത്ത് ഇടപെടുവിപ്പിക്കാന്‍ എം കെ രാഘവന്‍ ശ്രമിച്ചിരുന്നു. മലബാറിന്റെ വികസനവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും പരിഹാരം കാണുന്നതുവരെ ഇടപെടാന്‍ എം കെ രാഘവന്‍ കാണിക്കുന്ന ആത്മാര്‍പ്പണം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വോട്ട് ചെയ്ത ജനങ്ങള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന വാക്ക് പത്ത് വര്‍ഷമായി പാലിക്കാന്‍ സാധിച്ചെന്നും തുടര്‍ന്നും സുതാര്യവും ആത്മാര്‍ത്ഥതവുമായ പ്രവര്‍ത്തനം കാഴ്‌വെക്കുമെന്നും മറുപടി പ്രസംഗത്തില്‍ എം കെ രാഘവന്‍ എം പി വ്യക്തമാക്കി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി ശങ്കരന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു.

പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പി എം സുരേഷ്ബാബു, എന്‍ സുബ്രമണ്യന്‍, മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളായ എം സി മായിന്‍ഹാജി, ടി പി എം സാഹിര്‍, സി മോയിന്‍കുട്ടി, സി പി ചെറിയ മുഹമ്മദ്, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍ പൂതക്കുഴി, കെ സി അബു, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, സി എം പി ജില്ലാ പ്രസിഡന്റ് ജി നാരായണന്‍കുട്ടി, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി മനോജ് ശങ്കരനെല്ലൂര്‍, കെ സി അബു, വി സി ചാണ്ടി, സി വീരാന്‍കുട്ടി, അഡ്വ.നൂര്‍ബിന റഷീദ്, പി ഉഷാദേവി, കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.പി എം നിയാസ്, കെ രാമചന്ദ്രന്‍, കെ പി ബാബു, യു വി ദിനേശ് മണി സംസാരിച്ചു. യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എം എ റസാഖ് മാസ്റ്റര്‍ സ്വാഗതവും എന്‍ സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.

എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി ഉമ്മര്‍ പാണ്ടികശാലയെയും എം എ റസാഖ്, യു വി ദിനേശ്മണി എന്നിവരെ വര്‍ക്കിങ് ചെയര്‍മാന്മാരായും അഡ്വ. പി എം നിയാസിനെ ജനറല്‍ കണ്‍വീനറായും കെ പി ബാബുവിനെ ട്രഷററായും തെരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.

Kozhikode
English summary
Lok sabha elections 2019: PK Kunhalikutty against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X