കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുല്‍ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത പാപ്പരായ രാഷ്ട്രീയ നേതാവ്; കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ എതിര്‍ക്കാനാണെന്ന് എസ്ആര്‍പി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രസംഗവും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത പാപ്പരായ രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് സപിഎം പൊളിറ്റ് ബ്യൂറോ അംഗ എസ്. രാമചന്ദ്രന്‍ പിള്ള. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റിനെക്കുറിച്ചും ഇടതുപക്ഷത്തെയും കുറിച്ച് ഒന്നും പറയില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.

വയനാട്ടില്‍ രാഹൂല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിെന്റ ദീര്‍ഘവീക്ഷണമില്ലായ്മ; രാഹുല്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് അപക്വമാണെന്ന് ഡി രാജ

അങ്ങനെ പറയുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്, ആരെ എതിര്‍ക്കാനാണെന്നും എസ്ആര്‍പി ചോദിച്ചു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ മതനിരപേക്ഷ ശക്തികളെ യോജിപ്പിക്കുന്നതിനുള്ള കൂട്ടായ്മയെ അട്ടിമറിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

S Ramachandran Pillai

കേരളത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് ബിജെപിയെ എതിര്‍ക്കാനല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ എതിര്‍ക്കാനാണ്. കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്തി ഒരു മതനിരപേക്ഷ കൂട്ടായ്മ വളര്‍ന്നു വരുന്നതില്‍ താത്പര്യമില്ല. ബിജെപിയെന്ന അത്യാപത്തിനെ ഒഴിവാക്കാനുള്ള കൂട്ടായ്മയില്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. അതുകൊണ്ടാണ് മതനിരപേക്ഷ ഐക്യം വളര്‍ത്തിക്കൊണ്ടു വരുന്നതിന് അനുകൂലമല്ലാത്ത നിലപാട് അവര്‍ സ്വീകരിക്കുന്നത്.

അവര്‍ക്ക് രാഷ്ട്രീയ പാപ്പരത്തം വന്നിരിക്കുന്നു. ആ പാപ്പരത്വം വന്ന ലീഡര്‍ഷിപ്പിന്റെ പ്രതീകമാണ് ഇവിടെ സ്ഥാനാത്ഥിയായി എത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടു തന്നെ മതനിരപേക്ഷ കക്ഷികള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കരുത്താര്‍ജ്ജിക്കും. അതിന് യുപി തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കയാണ് അഖിലേന്ത്യാ തലത്തില്‍. ആ തകര്‍ച്ചയുടെ വേഗത ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രകടമാകും.

ഞങ്ങള്‍ക്ക് ഡിഎംകെയുമായി ധാരണയുണ്ട്. ഡിഎംകെക്ക് കോണ്‍ഗ്രസുമായി ധാരണയുണ്ട്. സംശയമൊന്നുമില്ല. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കാനാണ് ഇത്. മത നിരപേക്ഷ ശക്തികള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നതിനെ അട്ടിമറിക്കുന്ന നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്നത്. കേരളത്തിനു പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍. ചത്തീസ്ഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ ബംഗാള്‍ എന്നിവിടങ്ങളില്‍ അവരെടുത്തിരിക്കുന്ന നിലപാടുകള്‍ ഇത് വ്യക്തമാക്കുന്നതാണ്. പഴയ കോണ്‍ഗ്രസിന്റെ ആ ഒരു പാരമ്പര്യം നിലനിര്‍ത്താന്‍ ഇപ്പോഴത്തെ നേതാക്കള്‍ക്കാവുന്നില്ല. യുപിയില്‍ പോലും ബിജെപി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല.

കേരളത്തില്‍ സിപിഎമ്മിനെ എതിര്‍ക്കാന്‍ രാഹുല്‍ വേണ്ട ഞങ്ങള്‍ മതിയെന്നാണ് ചെന്നിത്തല പറയുന്നത്. ചെന്നിത്തലയും രാഹുലും തമ്മില്‍ തര്‍ക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അത് ശക്തിപ്പെടും. ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ കേരളത്തിലെ പല കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ വന്നതില്‍ വലിയ തര്‍ക്കമുണ്ട്. രാഹുല്‍ വരാനിടവന്നതുതന്നെ തര്‍ക്കത്തെത്തുടര്‍ന്നാണ്. ആ തര്‍ക്കം ഇനിയും മൂര്‍ച്ഛിക്കും. പൊതുവായി ബിജെപി വിരുദ്ധ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നുണ്ട്. അതു കുറെക്കൂടി കഴിഞ്ഞിട്ട് തീര്‍ച്ചായായും ഇടതുപക്ഷ ജനാധിപത്യ ശക്തികളോടൊപ്പം ദ്രുവീകരിക്കും. പ്രധാനമന്ത്രിയാരെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തീരുമാനിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു സംശയവുമില്ല മതനിരപേക്ഷ സര്‍ക്കാരിന്റെ തലവനായി ഒരു പ്രധാനമന്ത്രി വരുമെന്നും എസ്ആര്‍പി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Lok sabha elections 2019: SRP's comments against Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X