Get Updates
Get notified of breaking news, exclusive insights, and must-see stories!

കെകെ ശൈലജ തിരികെ പിടിക്കുമോ വടകര: സിപിഎമ്മിന് ആത്മവിശ്വാസമേകി നിയമസഭയിലെ 67000 വോട്ടിന്റെ ലീഡ്

പഴയ കോട്ടയായ വടകര ലോക്സഭ സീറ്റ് ഇത്തവണ എന്ത് വിലകൊടുത്തും തിരികെ പിടിക്കുമെന്ന വാശിയിലാണ് സിപിഎം. അതുകൊണ്ടാണ് കെകെ ശൈലജയെപ്പോലെ ശക്തനായ ഒരു നേതാവിനെ തന്നെ മണ്ഡലത്തില്‍ ഇറക്കാന്‍ പോകുന്നതും. കഴിഞ്ഞ മൂന്ന് തവണയായി കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലം ശൈലജയിലൂടെ തിരികെ പിടിക്കാന്‍ സാധിക്കുമെന്നാണ് സി പി എം സ്വപ്നം കാണുന്നത്.

1957 ലെ ആദ്യ തിരഞ്ഞെടുപ്പിലും മുതല്‍ 1967 ലും സോഷ്യലിസ്റ്റ് പാർട്ടികള്‍ക്കായിരുന്നു വടകരയില്‍ വിജയം. 62 ല്‍ എ വി രാഘവന്‍ എന്ന സ്വതന്ത്രനായിരുന്നു വിജയം. 1971 ല്‍ മണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ് വിജയിച്ചു. കെ പി ഉണ്ണി കൃഷ്ണനായിരുന്നു വിജയി. 1984 വരെ കോണ്‍ഗ്രസിന് വേണ്ടിയും 89 ലും 91 ല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) ശരത് ചന്ദ്ര സിന്‍ഹ വിഭാഗത്തിന്റെ പേരിലും അദ്ദേഹം വിജയിച്ചു.

 kk-shilaja-teacher-17

1996 ല്‍ ഒ ഭരതനിലൂടെയാണ് സി പി എം ആദ്യമായി വടകരിയില്‍ വിജയിക്കുന്നത്. 98 ലും 99 ലും എകെ പ്രേമജവും 2004 ല്‍ സതീദേവിയും സി പി എമ്മിന് വേണ്ടി മണ്ഡലം നിലനിർത്തി. 2009 ല്‍ മുല്ലപ്പള്ളിയിലൂടെ മണ്ഡലം തിരികെ പിടിച്ച കോണ്‍ഗ്രസ് 2014 ലും 2019 ലും വിജയം തുടർന്നു.

യു ഡി എഫിൽ നിന്നും മണ്ഡലം തിരിച്ച് പിടിക്കാൻ കഴിഞ്ഞ തവണ സി പി എമ്മിലെ കരുത്തൻ പി ജയരാജനായിരുന്നു ഇറങ്ങിയത്. കോൺഗ്രസിന് വേണ്ടി ആരെന്ന ചോദ്യത്തിനിടെ സ്വയം ദൗത്യമേറ്റെടുത്ത് മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും വണ്ടി കയറി വടകരയിലെത്തി. കടുത്ത മത്സരത്തിനൊടുവിൽ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ മുരളീധരൻ യു ഡി എഫിന് വേണ്ടി മണ്ഡലം നിലനിർത്തി. എൽ ഡി എഫിന്റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി പി ജയരാജന് 4,42,092 വോട്ടായിരുന്നു ലഭിച്ചത്.

തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിങ്ങനെ ഏഴ് നിയോജക മണ്ഡലങ്ങളാണ് വടകര ലോക്സഭ മണ്ഡലത്തിന് കീഴിലുള്ളത്. ഇവയില്‍ വടകര ഒഴികെ എല്ലായിടത്തും എല്‍ ഡി എഫ് എം എല്‍ എമാരുമാണ്. തലശ്ശേരിയില്‍ 36000 ത്തിന്റേയും പേരാമ്പ്രയില്‍ 15000 ത്തിലേറേയും വോട്ടിനായിരുന്നു ഇടത് സ്ഥാനാർത്ഥികളുടെ വിജയം.

വടകരയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിച്ച കെ കെ രമയ്ക്ക് ഏഴായിരത്തോളം വോട്ടിന്റെ ലീഡുണ്ട്. എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ ആകെ നേടിയ ലീഡില്‍ നിന്നും ഇത് കുറച്ചാലും 67000 വോട്ടിന്റെ ലീഡ് നിയമസഭയില്‍ എല്‍ ഡി എഫിന് വടകരയിലുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ ഇത്തരം കണക്കുകള്‍ പലയിടത്തും തകിടം മറഞ്ഞിട്ടുണ്ടെങ്കിലും കെകെ ശൈലജ ടീച്ചർ പ്രതീക്ഷകള്‍ കാക്കുമെന്നാണ് സി പി എം വിലയിരുത്തുന്നത്.

മറുവശത്ത് യു ഡി എഫ് ഇത്തവണയും കെ മുരളീധരനെ തന്നെ വീണ്ടും രംഗത്ത് ഇറക്കിയേക്കും. വടകരയിൽ ഇനി മത്സരിക്കാൻ ഇല്ലെന്ന നിലപാട് നേരത്തെ മുരളീധരൻ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. നേതൃത്വത്തോടുള്ള അതൃപ്തിയും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. എന്നാൽ മുരളീധരൻ മാത്രമല്ല സിറ്റിംഗ് എംപിമാർ എല്ലാവരും ഇക്കുറിയും മത്സരിക്കട്ടെയെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. ഈ സാഹചര്യത്തിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് മുരളീധരൻ നേതൃത്വത്തെ അറിയിച്ചു. മുരളീധരന് വേണ്ടിയുള്ള അനൌദ്യോഗിക പ്രചരണവും മണ്ഡലത്തില്‍ സജീവമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+