ലോകനാർകാവ് - പയംകുറ്റിമല ടൂറിസം പദ്ധതി ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ
വടകര: ലോകനാർകാവ് ടൂറിസം പദ്ധതി ഉടൻ പൂർത്തീകരിക്കുക.കഴിഞ്ഞ ഇടതു സർക്കാർ തുടക്കം കുറിച്ച ലോകനാർകാവ് - പയംകുറ്റിമല ടൂറിസം പദ്ധതി ഉടൻ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ മേമുണ്ട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
പിന്നീട് വന്ന യുഡിഎഫ് ഗവൺമെന്റ് ഈ പദ്ധതി പൂർത്തീകരിക്കാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മാണം ആരംഭിച്ച കല്യാണ മണ്ഡപം, കളരി അക്കാദമി, ചിറ നവീകരണം തുടങ്ങിയ പദ്ധതികൾ പാതിവഴിയിൽ നിലച്ച സ്ഥിതിയിലാണ് ഉള്ളത്.

ഈ പദ്ധതി പൂർത്തീകരിക്കാൻ മുൻകൈ എടുക്കേണ്ട കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയും തികഞ്ഞ അലംബാവമാണ് കാണിക്കുന്നതെന്നും സമ്മേളനം ആരോപിച്ചു. സമ്മേളനം കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സിക്രട്ടറി കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിധീഷ് കുന്നമംഗലം സംഘടന റിപ്പോർട്ടും, മേഖല സിക്രട്ടറി എം.കെ വികേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.പി ശ്രീജിത്ത്, ബ്ലോക്ക് ട്രഷറർ രാജേഷ് പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications