അപകടത്തെ തുടര്‍ന്നു നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ മിനിലോറി ഇടിച്ചു: ഡ്രൈവര്‍ മരിച്ചു
അത്തോളി:
ദേശീയപാതയില്‍
രാമനാട്ടുകര-വെങ്ങളം
ബൈപ്പാസിലെ
പാലോറമല
ജങ്ഷനില്‍
നിര്‍ത്തിയിട്ട
ലോറിയുടെ
പിന്നില്‍
മിനിലോറി
ഇടിച്ചു
ഡ്രൈവര്‍
മരിച്ചു.
കൊല്ലം
എസ്ബി
പുരം
ഇടപ്പള്ളത്ത്
അസീസിന്റെ
മകന്
ഷിഹാബ്
(39)
ആണ്
മരിച്ചത്.
പുലര്‍ച്ചെ
അഞ്ചു
മണിയോടെ
ആയിരുന്നു
അപകടം.
രാത്രിയുണ്ടായ
മറ്റൊരു
അപകടത്തെ
തുടര്‍ന്ന്
റോഡരികില്‍
നിര്‍ത്തിയിട്ടതായിരുന്നു
ലോറി.
മംഗളൂരു
ഭാഗത്തേക്കു
പോവുകയായിരുന്നു
മിനിലോറി.
ഇടിയുടെ
ആഘാതത്തിലല്
മിനിലോറിയുടെ
മുന്‍ഭാഗം
ലോറിക്കടിയിലേക്ക്
ഇടിച്ചുകയറിയ
നിലയിലായിരുന്നു.
ഉള്ളില്‍
അകപ്പെട്ടുപോയ
ഡ്രൈവര്‍
ഷിഹാബിനെ
കൊയിലാണ്ടിയില്‍നിന്നെത്തിയ
ഫയര്‍ഫോഴ്സ്
സംഘം
ഹൈഡ്രോളിക്
കട്ടര്‍
ഉപയോഗിച്ച്
മിനിലോറിയുടെ
മുന്‍ഭാഗം
മുറിച്ചുമാറ്റിയാണ്
പുറത്തെടുത്തത്.
ഫയര്‍ഫോഴ്സ്
ഓഫിസര്‍
സി.പി
ആനന്ദ്,
ലീഡിങ്
ഫയര്മാന്
കെ.ടി
രാജീവന്,
എലത്തൂര്‍
പൊലീസ്
എന്നിവര്‍
രക്ഷാപ്രവര്‍ത്തനത്തിനു
നേതൃത്വം
നല്കി.
മിനിലോറി
ഡ്രൈവര്‍
ഉറങ്ങിപ്പോയതാകാം
അപകട
കാരണമെന്ന്
എസ്ഐ
ധനഞ്ജയദാസ്
പറഞ്ഞു.