കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്; പ്രക്ഷോഭത്തിനൊരുങ്ങി തെക്കേപ്പുറം നിവാസികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സൗത്ത് ബീച്ചിലെ അനധികൃത ലോറി പാർക്കിങ്ങിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്‌ രൂപം നൽകുമെന്ന് തെക്കേപ്പുറം വോയ്സിന്റെ ആഭിമുഖ്യത്തിൽ മുഖദാർ ഒജീന്റകം ഹാളിൽ സംഘടിപ്പിച്ച ബഹുജന സംഗമം. കലക്ടറും മേയറും ഉറപ്പ് നൽകിയിട്ട് പോലും നടപടികൾ ഉണ്ടാകാത്തത് ശക്തരായ മാഫിയകളുടെ ഇടപെടൽ മൂലമാണ്. ഇവിടെ പാർക്ക് ചെയ്യുന്ന ലോറികൾ ഭൂരിഭാഗവും കൊടുവള്ളി, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ളതാണ്.

<strong>കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പരീക്ഷാചോദ്യപേപ്പര്‍ പരീക്ഷക്ക് മുമ്പെ വാട്‌സ്ആപ്പുകളില്‍; സംഭവം സൈബര്‍ സെല്ല് അന്വേഷിക്കണം, സർവ്വകലാശാല അധികൃതർ പരാതി നൽകി!!</strong>കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പരീക്ഷാചോദ്യപേപ്പര്‍ പരീക്ഷക്ക് മുമ്പെ വാട്‌സ്ആപ്പുകളില്‍; സംഭവം സൈബര്‍ സെല്ല് അന്വേഷിക്കണം, സർവ്വകലാശാല അധികൃതർ പരാതി നൽകി!!

ലോറി ബുക്കിംഗ് ഓഫീസ് കേന്ദ്രീകരിച്ചാണെന്നുള്ളതിനാൽ ലോറികൾ ഇവിടെ നിന്നും മാറുന്നത് മൂലം ബുക്കിംഗ് നഷ്ടപ്പെടുമെന്ന പ്രയാസവുമില്ല. വലിയങ്ങാടിയുടെ പൈതൃകം പറഞ്ഞ് അനധികൃത ലോറി പാർക്കിങ്ങിനെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. തൊഴിൽ മാർഗ്ഗമാണെന്നുമുള്ള ന്യായീകരണങ്ങളും ശരിയല്ല. ലോറി പാർക്കിംഗ് മൂലം ലഹരി ഉപയോഗവും മാലിന്യ നിക്ഷേപവുമടക്കം ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളാണ് പ്രദേശം നേരിടുന്നത്.

Lorry parking issue

പ്രക്ഷോഭങ്ങളുടെ ഭാഗമായി ഡിസം. 20 ന് സൗത്ത് ബീച്ചിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എന്തു വിലകൊടുത്തും അനധികൃത ലോറി പാർക്കിങ്ങിനെതിരെ വിവിധ രൂപത്തിലുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകും. വിവിധ റസി. അസോസിയേഷനുകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹകരണത്തോടെ തെക്കേപ്പുറം വോയിസ് നേതൃത്വം ഇതിന് നേതൃത്വം നല്‍കുമെന്നും അറിയിച്ചു.

തെക്കേപ്പുറം വോയ്സ് കോർഡിനേറ്റർ ഒ. മമ്മൂദു അധ്യക്ഷത വഹിച്ചു. സി.എ. ആലിക്കോയ, തെക്കേപ്പുറം കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മമ്മദ്കോയ,. പി. എം. ഇഖ്ബാൽ, എസ്.കെ. അബൂബക്കർ കോയ, ജനമൈത്രി വോളന്റിയർ അഫ്താർ, പി.ടി. ആസാദ്, പ്രശാന്ത് കളത്തിങ്ങൽ, കുഞ്ഞാദുക്കോയ, ബഷീർ ഹന്നത്ത്, വി.കെ.വി. റസാഖ്, പി.ഒ. ആലിക്കോയ, കെ.പി. അബ്ദുല്ലക്കോയ, പി.വി. അബൂബക്കർ, സി.എ. സലീം, അഹമ്മദ് ശരീഫ് തുടങ്ങി പ്രദേശത്തെ വിവിധ റസി. അസോസിയേഷൻ ഭാരവാഹികൾ, പ്രാദേശിക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Kozhikode
English summary
Lorry parking issue in Kozhikode south beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X