കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നികുതി അടച്ചില്ല; നാദാപുരം സ്വദേശിയുടെ ഒരു കോടി രൂപ വിലയുള്ള ആഡംബരകാര്‍ അധികൃതർ തടഞ്ഞു

  • By Desk
Google Oneindia Malayalam News

നാദാപുരം : നാദാപുരം സ്വദേശി അഹമ്മദിന്റെ കൈവശമുള്ള നികുതി അടക്കാത്ത ആഡംബര കാറാണ് അധികൃതർ തടഞ്ഞത്. ആഡംബരകാറിന് സംസ്ഥാനത്ത് നികുതി അടയ്ക്കാൻ മൂന്നുതവണ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു.പിവൈ 01 ബിഡബ്ളൂ 220 നമ്പർ വാഹനമാണ് ഇന്നലെ പേരാമ്പ്ര ടൗണിൽ വച്ച് മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞത്.

ഒരു കോടി രൂപ വില വരുന്ന സിഡസ് ബെൻസ് കാറിന്റെ 20 ശതമാനം നികുതി സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണ്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള ആഡംബരകാർ പേരാമ്പ്രയിൽ പിടികൂടി. രജിസ്ട്രേഷനില്ലാത്ത റോഡ് റോളറും പിടികൂടി. ലൈസൻസില്ലാതെപ്രവർത്തിക്കുന്ന വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.

car

പോണ്ടിച്ചേരി സ്വദേശി സൂരജ് ബാബു എന്നയാളുടെ വിലാസത്തിലാണ് കാർ രജിസ്റ്റർചെയ്തിട്ടുള്ളത്. രജിസ്ട്രേഷനില്ലാതെ പേരാമ്പ്രയിൽ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരേയും നടപടിയെടുത്തു. രജിസ്ടേഷനില്ലാത്തതും നികുതി അടയ്ക്കാത്തതുമായ 25 ലക്ഷം രൂപ വില വരുന്ന വൈബ്രേറ്റർ റോഡ് റോളർ പാനിയം കടവ് റോഡ് പണി നടക്കുന്നിടത്തു നിന്നാണു പിടികൂടിയത്.

ആറ് ശതമാനം നികുതി ലഭിക്കേണ്ട വാഹനമാണ് രജിസ്ട്രേഷനും നികുതിയുമടക്കാതെ പ്രവൃത്തിക്കായ് ഉപയോഗപ്പെടുത്തുന്നത്. ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് പ്രവർത്തനമാരംഭിച്ച വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനും അധികൃതർ നിർദ്ദേശം നൽകി

Kozhikode
English summary
luxuary car blocked in nadhapuram for tax due
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X