• search

കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എംകെ രാഘവൻ എം പി 24 മണിക്കൂർ ഉപവസിച്ചു

  • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കോഴിക്കോട്: മലബാറിലെ പ്രവാസികളെയും കാർഷിക വാണിജ്യ മേഖലകളെയും തകർക്കും വിധം കോഴിക്കോട് വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ എം കെ രാഘവൻ എം പി 24 മണിക്കൂർ ഉപവസിച്ചു.

    വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻ നിർത്തി നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ശ്രീ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ചു. പാറക്കൽ അബ്ദുള്ള, പി ശങ്കരൻ, മായൻ ഹാജി, എൻ സുബ്രമണ്യൻ, പി എം സുരേഷ് ബാബു, ടി സിദ്ധിഖ്, ഉമർ പാണ്ടിക ശാല, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    protest

    മാനാഞ്ചിറ സെൻട്രൽ ലൈബ്രറി പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലയാള സിനിമ താരം ജോയ് മാത്യൂ പങ്കെടുത്തു. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനഃസ്ഥാപിക്കണം എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്ന് എംകെ രാഘവൻ എംപി ആവശ്യപ്പെട്ടിരുന്നു.

    Kozhikode

    English summary
    m k raghavan's 24hours protest against avoidance of kozhikode airport

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more