കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മടപ്പള്ളി കോളജ് അക്രമം; ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് സക്ഷി സമാധാന യോഗം ചേരും

Google Oneindia Malayalam News

വടകര : മടപ്പള്ളി ഗവ.കോളജില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം ചേരും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വ്യാഴം വൈകീട്ട് 4 മണിക്ക് വടകര റസ്റ്റ് ഹൗസില്‍ നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ എംഎല്‍എ മാരായ സികെ നാണു, പാറക്കല്‍ അബ്ദുല്ല, ഇകെ വിജയന്‍, എന്നിവരടക്കമുള്ള ജനപ്രതിനിധികള്‍
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കോളജ് അധികൃതര്‍ എന്നിവര്‍ പങ്കെടുക്കും.

റോഡ് നിർമ്മാണത്തിലെ അപാകത: പിഡബ്ള്യുഡി ഉദ്യോഗസ്ഥരെയും, കോൺട്രാക്ടറെയും ഉപരോധിച്ചു റോഡ് നിർമ്മാണത്തിലെ അപാകത: പിഡബ്ള്യുഡി ഉദ്യോഗസ്ഥരെയും, കോൺട്രാക്ടറെയും ഉപരോധിച്ചു

സമാധാന ശ്രമങ്ങള്‍ക്ക് ജില്ലാ ഭരണകൂടം മുന്‍കൈ എടുക്കണമെന്ന വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് ജില്ലാ കലക്ടര്‍ സമാധാന യോഗം വിളിക്കാന്‍തുനിഞ്ഞത്. കോളജില്‍ സമാധാനം സൃഷ്ടിക്കാതെ കോളജ് തുറക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുഡിഎസ്എഫ് നത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ പതിവ് പോലെ കോളജ് ആരംഭിക്കാനായാരുന്നു അധികൃതരുടെ തീരുമാനം.

news

എന്നാല്‍ സമാധാന ശ്രമം നടത്താതെ കോളജ് തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് യുഡിഎസ്എഫ് പ്രിന്‍സിപ്പാളുടെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. എന്നിട്ടും കോളജ് വിടാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. ഒടുവില്‍ പ്രിന്‍സിപ്പാളെ ഉപരോധിക്കാന്‍ തുടങ്ങിയതോടെയാണ് കോളജ് വിട്ടത്. സമാധാനശ്രമത്തിന് പ്രിന്‍സിപ്പാള്‍ മുന്‍കൈയെടുത്തില്ലെന്ന് ആരോപിച്ച് ഇന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ കാലത്ത് പത്ത് മുതല്‍ അഞ്ച് വരെ കോളജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടക്കും.

Kozhikode
English summary
Madappalli college attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X