കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേട്ടയാടൽ തുടരുന്നു: മടപ്പള്ളി കോളജ് പ്രിൻസിപ്പലിന് വീണ്ടും സ്ഥലം മാറ്റം, ചിത്രലേഖയോട് പകരം വീട്ടി!

  • By Desk
Google Oneindia Malayalam News

വടകര: ഭരണപക്ഷത്തിന്റെ നിരന്തര വേട്ടയടലുകള്‍ക്കും, വിജിലന്‍സ് കേസ്സില്‍ ഉൾപ്പെ ടുത്താനുമുള്ള ഗൂഡനീക്കത്തിനുമൊടുവില്‍ മടപ്പള്ളി ഗവ. കോളേജ് പ്രിന്‍സിപ്പൽ എം. ചിത്രലേഖയ്ക്ക് സ്ഥലമാറ്റം. അടുത്തവര്‍ഷം വിരമിക്കാനിരിക്കെയാണ് മൊകേരി ഗവ: കോളേജിലേക്ക് സ്ഥലം മാറ്റിയത്. മടപ്പളി ഗവ: കോളേജില്‍ എസ് എഫ് ഐയുടെ അമിത രാഷ്ട്രീയവത്കരണം അധ്യാപകരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയ സാഹചര്യത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ്‌ പ്രിന്‍സിപ്പാളിനെതിരെ നീങ്ങാന്‍ കാരണമായത്.

അമിത രാഷ്ട്രീയവത്കരണത്തിനെതിരെ നിഷ്പക്ഷ നിലപാട് സ്വീകരിച്ച പ്രിന്‍സിപ്പാളിനെ വിജിലന്‍സ് കേസ്സില്‍ കുടുക്കാനും അണിയറനീക്കങ്ങള്‍ സജീവമായിരുന്നു. കോളേജ് ലൈബ്രറിയില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ അധികൃതർ ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനെതിരെ കോളേജിനകത്തെ ചില കേന്ദ്രങ്ങള്‍ പ്രിൻസിപ്പാൾക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.വിജിലന്‍സ് സംഘം പലരില്‍ നിന്നും മൊഴിയെടുത്തു കേസ്സുമായി മുന്നോട്ട് പോകാത്ത സ്ഥിതി വന്നതോടെ വീണ്ടും, വീണ്ടും പല കാരണങ്ങള്‍ പറഞ്ഞു അവരെ കുടുക്കാന്‍ ശ്രമിച്ചതായി ആക്ഷേപം ഉയരുകയാണ്. വിരമിക്കല്‍ അടുത്തിരിക്കെ സ്ഥലമാറ്റത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും പാലിക്കാതെ ചട്ടവിരുദ്ധമായാണ് പ്രിസിപ്പാള്‍ ചിത്രലേഖയെ മൊകേരി ഗവ; കോളെജിലേക്ക് സ്ഥലം മാറ്റിയത്.

madappallycollege-

മടപ്പള്ളി ഗവ. കോളേജില്‍ അധ്യാപകരും, അധ്യാപകേതര ജീവനക്കാരും എസ് എഫ് ഐ യൂണിയന്‍ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ ഭയന്ന് കഴിയുകയാണ്. 2015-16വര്‍ഷം ജൂണില്‍ പ്രിസിപ്പാളായി ചാര്‍ജെടുത്ത ഇവര്‍ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് അധ്യയനരംഗത്ത് നൂതനമായ മാറ്റങ്ങള്‍ വരുത്താന്‍ പരിശ്രമിച്ചു. കെട്ടിടം പണി പൂര്‍ത്തിയായെങ്കിലും, മറ്റ് കുരുക്കില്‍പ്പെട്ട ഹോസ്റ്റല്‍ തുറന്ന്‍ പ്രവര്‍ത്തിക്കനായത് ഇവരുടെ കാലത്താണ്. 5 ലക്ഷം രൂപ ചിലവഴിച്ച് ഓഫീസ് നവീകരിച്ചതും,65 ലക്ഷം രൂപ ചിലവഴിച്ച് സയന്‍സ് മെയിന്‍ ബ്ലോക്ക് നവീകരിച്ചതും ഇവരുടെ സമയത്താണ്. ലഭിച്ച പ്ലാന്‍ ഫണ്ട് ആദ്യ രണ്ടു സാമ്പത്തീക വര്‍ഷത്തില്‍ തന്നെ നൂറ് ശതമാനവും പൂര്‍ത്തിയാക്കിയത് ശ്രദ്ധേയമായ നേട്ടമാണ്.

നാക്ക് ഫണ്ടില്‍നിന്നും 15 ലക്ഷം രൂപ കോളേജ് വികസനത്തിനായി ചെലവ്ചെയ്തു. 2017- 18 വര്‍ഷത്തില്‍ സെന്റര്‍ ഓഫ് എക്സലന്സില്‍ 85 ലക്ഷം രൂപ അനുവദിച്ചു. പെയിന്റിംഗ്, ടെയിൽ വർക്ക്,വിവിധ ഓഫീസ് നവീകരണംലാബ് ആധുനിക വൽക്കരണം തുടങ്ങിയ നിരവധി പ്രവർത്തികളിലൂടെ കോളേജിന്റെ മുഖച്ചായ മാറ്റിയതായി രക്ഷിതാക്കൾ പറയുന്നു., നാക്ക് സംഘം അടുത്ത ദിവസം മടപ്പള്ളി ഗവ: കോളേജില്‍ വരാനിരിക്കെ ഭൌതീക സാഹചര്യം എല്ലാതരത്തിലും ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് പ്രിന്‍സിപ്പാള്‍ തന്നെയായിരുന്നു.

കോളേജില്‍ നടക്കുന്ന എല്ലാ വികസനപ്രവര്‍തതനങ്ങളിലും മുന്നില്‍ നിന്നും പിന്നില്‍നിന്നും കുത്തി തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമം നടത്തിയിരുന്നു.കോളേജിലെ അമിത രാഷ്ട്രീയം ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്ക് ഭീഷണിയായിരിക്കെ എല്ലാവരെയും പരമാവധി ഒരുമിച്ചു കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചുവെങ്കിലും ഒടുവില്‍ സ്ഥാനച്ചലനമാണ് ഇവർക്ക് ലഭിച്ചത്.എറണാകുളം മഹാരാജാസ് കോളേജിലും,പാലക്കാട് വിക്ടോറിയ കോളേജിലും, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലും വനിതകളായ പ്രിസിപ്പാള്‍മാര്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ മടപ്പള്ളി ഗവ' കോളേജ് പ്രിന്‍സിപ്പാള്‍ ചിത്രലേഖയ്ക്കും വന്നുചേര്‍ന്നിരിക്കയാണ്.

Kozhikode
English summary
Madappally college principal transfers again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X