കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാധ്യമം റിപ്പോര്‍ട്ട് പുറത്താവല്‍; ഖാലിദ് മൂസയെ കോളെജില്‍നിന്നു താല്‍ക്കാലികമായി നീക്കി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മാധ്യമം പത്രം നടത്തിപ്പിനെക്കുറിച്ചുള്ള ക്രമക്കേടുകള്‍ അടങ്ങിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുന്ന ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ഖാലിദ് മൂസ നദ് വിയെ സംഘടന നടത്തുന്ന കോളെജില്‍നിന്നും താല്‍ക്കാലികമായി ഒഴിവാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോളെജില്‍ എത്തേണ്ടതില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വാക്കാല്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, തൊഴില്‍ നല്‍കില്ലെങ്കിലും ശമ്പളം നല്‍കാമെന്ന് സ്ഥാപനം അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, ഇത് അപമാനിക്കലാണെന്നും ജോലി ചെയ്യാതെ ശമ്പളം വേണ്ടെന്നും എന്നാല്‍ ജോലി നിര്‍ബന്ധമാണന്നുമാണ് ഖാലിദ് മൂസയുടെ നിലപാട്.

<br>രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!
രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

മാധ്യമം പത്രത്തിപ്പിന്റെ നടത്തിപ്പു സംബന്ധിച്ച് വസ്തുതാന്വേഷണ സമിതി അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് ശൂറയ്ക്ക് സമര്‍പ്പിച്ചിരുന്നു. 20 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ സ്ഥലങ്ങള്‍ വാങ്ങിയതിലെ കമ്മിഷനടി, പ്രസ് നടത്തിപ്പുകളിലെ അപാകത, ഇന്‍സെന്റിവുകള്‍ അടിച്ചുമാറ്റല്‍, ഇഷ്ടക്കാരെ നിയമിക്കല്‍, താല്‍പ്പര്യക്കുറവുള്ളവരെ ട്രാന്‍സ്ഫര്‍ ചെയ്യല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

khalidmoosa-1

സ്ഥാപനം നഷ്ടത്തില്‍ ആയതിനാല്‍ പ്രവര്‍ത്തനത്തിനായി 10 കോടി രൂപ പിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നതായി ഖാലിദ് മൂസ പുറത്തുപറഞ്ഞുവെന്നും ഇങ്ങനെ സംഘടന തീരുമാനിച്ചിട്ടില്ലെന്നും ജമാഅത്ത് ആരോപിക്കുന്നു. സുഹൃത്തുക്കളായ രണ്ടു പേര്‍ക്കായി ചോര്‍ത്തി നല്‍കിയ റിപ്പോര്‍ട്ട് പിന്നീട് വൈറലാവുകയായിരുന്നു. രണ്ടു പേര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയെന്നും അത് സദുദ്ദേശ്യപരമാണെന്നും ജനങ്ങളുടെ അടുത്തുനിന്ന് ഇത്തരത്തില്‍ ഇനിയും പിരിവെടുക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഖാലിദ് മൂസയുടെ വിശദീകരണം. തുടര്‍ന്നാണ് സംഘടനയില്‍നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

കുറ്റ്യാടി റിലീജ്യസ് എജ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലെ കുല്ലിയത്തുല്‍ ഖുര്‍ആനില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്തുവരുകയായിരുന്നു ഖാലിദ് മൂസ. സംഘടനയില്‍നിന്ന് സസ്‌പെന്‍ഷനില്‍ ഇരിക്കെയാണ് അദ്ദേഹത്തോട് സ്ഥാപനത്തില്‍ ഹാജരാകേണ്ടതില്ല എന്നുകൂടി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇത് സ്വീകാര്യമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എയ്ഡഡ് സ്‌കൂളില്‍ ജോലി കിട്ടിയപ്പോഴും സര്‍ക്കാര്‍ സര്‍വിസില്‍ ജോലി കിട്ടിയപ്പോഴും താന്‍ പോയിട്ടില്ല. 20 വര്‍ഷമായി കുറ്റ്യാടിയിലെ കോളെജില്‍ ജോലി ചെയ്യുന്നു. ഒരിക്കല്‍പ്പോലും ശമ്പളം എത്രയെന്നോ വര്‍ധന ഉണ്ടോ എന്നോ ബോണസ് ഇല്ലേ എന്നോ ചോദിച്ചിട്ടില്ല. തരുന്നത് വാങ്ങുകയാണ് പതിവ്. ഇനിയും കൂടുതലോ കുറവോ തുക ശമ്പളമായി മാനെജ്‌മെന്റിന് ഇങ്ങോട്ടു തരാം. എന്നാല്‍, ജോലിക്ക് ഹാജരാവേണ്ടതില്ല എന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. ജോലിക്ക് ഹാജരാവാതെ ശമ്പളം വാങ്ങിക്കോളൂ എന്നതും അംഗീകരിക്കാന്‍ കഴിയില്ല. ആയതിനാല്‍ സംഘടനാസ്‌നേഹികളായ മറ്റുള്ളവര്‍കൂടി ഇടപെട്ട് തന്റെ തൊഴില്‍ സുരക്ഷ ഉറപ്പു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. റമദാന്‍ അവധി കഴിഞ്ഞ് തിങ്കളാഴ്ചയാണ് കോളെജ് തുറക്കുന്നത്.

സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പുറമെ കോളെജില്‍നിന്നുകൂടി പുറത്താക്കാനുള്ള നീക്കം പ്രദേശത്തെ പ്രവര്‍ത്തകര്‍ക്കിടയിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും പ്രവര്‍ത്തകര്‍തന്നെ രണ്ടു തട്ടിലാണ്. കുറ്റ്യാടിയിലെ പൊതുസമൂഹവും വിഷയം ഏറ്റെടുക്കുന്നതിലേക്ക് ചര്‍ച്ചകള്‍ നീളുകയാണ്.

Kozhikode
English summary
Madhyamam report issue: Khalid Moosa removed from college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X