കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹിള മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന തട്ടിപ്പ്; വിജിലൻസ് അന്വേഷണം വേണമെന്ന് ചെന്നിത്തല

Google Oneindia Malayalam News

കോഴിക്കോട്; വനിതാ മാൾ കുടുംബശ്രീയുടെ പേരിൽ നടന്ന മഹാതട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തട്ടിപ്പിനെതിരെ വിജിലൻസ് അന്വേഷണം നടത്തണം. ഈ സംരംഭകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം. ഇവരെ കബളിപ്പിച്ചതാരാണ് എന്ന് വിജിലൻസ് അന്വഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരാനും സർക്കാർ നടപടികൾ കൈക്കൊള്ളണം. കോർപറേഷനും ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. മാതൃക പദ്ധതി എന്നു പറഞ്ഞ് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ഉൽഘാടനം ചെയ്‌ത സ്ഥാപനത്തിന്റെ സ്ഥിതി ഇതാണെങ്കിൽ അദ്ദേഹം ഉൽഘാടനം ചെയ്ത മറ്റ് സംരംഭങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു. അദ്ദേഹത്തിന്റേ ഫെസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 pinarayicongress-15

വനിതകൾക്ക് അതിജീവനത്തിന്റെ ചിറകുകൾ നൽകാൻ എന്ന് കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്ത വനിതാ മാൾ ഇന്ന് പൂട്ടികിടക്കുകയാണ്. വനിതാശാക്തീകരണത്തിന്റെ പേര് പറഞ്ഞ് സ്ഥാപിച്ച ഈ സ്ഥാപനത്തിൽ കയറാനോ, വാങ്ങിച്ചു വെച്ച സാധനങ്ങൾ വിൽക്കാനോ, തിരിച്ചെടുക്കാനോ നിർവാഹമില്ല.

Recommended Video

cmsvideo
Ramesh chennithala troll video | Oneindia Malayalam

വാടക കൊടുത്തില്ല എന്ന് പറഞ്ഞാണ് മാൾ പൂട്ടിയിരിക്കുന്നത്, എന്നാൽ ഈ കൊറോണകാലത്ത് സാധനങ്ങൾ വിൽക്കാൻ അനുവദിക്കുന്നില്ലെങ്കിൽ ഇവർക്കെങ്ങനെയാണ് വാടക നൽകാൻ സാധിക്കുക? ഈ വിഷയത്തിൻ മേൽ ഇവർ നൽകിയ പരാതി വിജിലൻസ് ഡയറക്ടർക്ക്‌ കൈമാറും. കുടുംബശ്രീ ഡയറക്ടർ ഹരി കിഷോർ ഐഎഎസുമായി സംസാരിച്ചു. അദ്ദേഹം കുടുംബശ്രീ കോഓർഡിനേറ്ററുമായി യോഗം വിളിച്ച് ഈ കാര്യം ചർച്ച ചെയ്‌ത്‌ പരിഹരിക്കാം എന്നുറപ്പ് നൽകി. ഇത് സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ തുടർനടപടികൾക്ക് എല്ലാ സഹായവും വാഗദാനം ചെയ്‌തു.

ഈ സംരംഭകരെ സഹായിക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം. ഇവരെ കബളിപ്പിച്ചതാരാണ് എന്ന് വിജിലൻസ് അന്വഷണത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരാനും സർക്കാർ നടപടികൾ കൈക്കൊള്ളണം. കോർപറേഷനും ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല, കാരണം അവരുടെ പേരിലാണ് ഈ സംരംഭം സർക്കാർ തുടങ്ങിവെച്ചത്.മാതൃക പദ്ധതി എന്നു പറഞ്ഞ് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ഉൽഘാടനം ചെയ്‌ത സ്ഥാപനത്തിന്റെ സ്ഥിതി ഇതാണെങ്കിൽ അദ്ദേഹം ഉൽഘാടനം ചെയ്ത മറ്റ് സംരംഭങ്ങളുടെ അവസ്ഥ എന്തായിരിക്കും?

Kozhikode
English summary
mahila mall; ramesh chennithala asks for vigilance prob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X