കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേലി തന്നെ വിളവ് തിന്നുന്നു; പിണറായി വിജയൻ ആഭ്യന്തര വകുപ്പൊഴിയണമെന്ന് മഹിളാ മോർച്ച

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത, പോലീസുകാര്‍ പോലും കൊലപാതകികളായി മാറുന്ന, സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ രാജിവെക്കണമെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി ടി. രമ ആവശ്യപ്പെട്ടു. മഹിളാ മോര്‍ച്ച സംസ്ഥാന സമിതിയോഗം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ! നടപടി ജോസഫ് വിഭാഗം നല്‍കിയ ഹരജിയില്‍ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത നടപടിക്ക് സ്റ്റേ! നടപടി ജോസഫ് വിഭാഗം നല്‍കിയ ഹരജിയില്‍

കേരളത്തില്‍ സ്ത്രീ സുരക്ഷ തകര്‍ന്നിരിക്കുന്നു. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യങ്ങളാണുള്ളത്. അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ അതിന് പരോക്ഷ പ്രോത്സാഹനം നല്‍കുകയാണ് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാലയ പരിസരങ്ങള്‍ കഞ്ചാവിന്റെയും ലഹരി ഉല്‍പ്പന്നങ്ങളുടെയും വില്‍പന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ അക്രമവാസനകള്‍ക്ക് അടിമപ്പെടുന്നു.

pinarayi

സ്ത്രീ സമൂഹത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം. പ്രസംഗത്തിന് പകരം പ്രാവര്‍ത്തികമാക്കാവുന്ന പദ്ധതികളിലൂടെ ജനഹൃദയത്തിലേക്ക് ഇറങ്ങിയതാണ് നരേന്ദ്രമോദി സര്‍ക്കാറിനെ ഭാരതം വീണ്ടും അധികാരത്തിലേറ്റിയത്. കാവല്‍ക്കാരന്‍ രക്ഷകനാണെന്ന് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു.

കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപിയുടെ മുന്നേറ്റം വരും തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മഹിളാ മോര്‍ച്ച രൂപം നല്‍കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ഒഎം ശാലീന പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ. നിവേദിത, സുമംഗലി മോഹന്‍, ബിജെപി സ്റ്റേറ്റ് സെക്രട്ടറി ടി ലീലാവതി, ഹേമലത, റീബാ വര്‍ക്കി, അഡ്വ രമ്യ മുരളി എന്നിവര്‍ സംസാരിച്ചു.

കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമായി മാറിയിരിക്കുന്നുവെന്ന് മഹിളാ മോര്‍ച്ച പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങൾ മുതല്‍ തൊണ്ണൂറു വയസു കഴിഞ്ഞ വൃദ്ധകള്‍ വരെ പീഡനത്തിനിരയാവുന്നു.

സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണ്. സ്ത്രീ സമൂഹത്തിനെതിരെയുള്ള കയ്യേറ്റങ്ങള്‍ക്ക് പീഡനങ്ങള്‍ക്കുമെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ മഹിളാമോര്‍ച്ച ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

Kozhikode
English summary
Mahila Morcha against LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X