കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയപ്പന്റെ കറുപ്പിനെ കമ്യൂണിസ്റ്റുകള്‍ക്കു പേടി; ശബരിമലയെ തകര്‍ക്കുക എന്നത് എന്നും സിപിഎമ്മുകാരുടെ ലക്ഷ്യമായിരുന്നുവെന്ന് മഹിളാമോര്‍ച്ച

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന് സിപിഎം കനത്ത വിലനല്‍കേണ്ടി വരുമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വി.ടി. രമ. സംഘ് പരിവാർ സംഘടനകളുടെ നേതൃത്വത്തിലുള്ള ശബരിമല കര്‍മസമിതി കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച സ്ത്രീശക്തി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

<strong>3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?</strong>3 സത്യ പ്രതിജ്ഞ ചടങ്ങിലും പ്രതിപക്ഷ ഐക്യം, അപൂർവ്വമായ ബസ് യാത്ര, ബിജെപിക്കുള്ള മുന്നറിയിപ്പോ?

ശബരിമലയെ തകര്‍ക്കുക എന്നത് എന്നും സിപിഎമ്മുകാരുടെ ലക്ഷ്യമായിരുന്നു. അയ്യപ്പന്റെ കറുപ്പിന്റെ വിശുദ്ധിക്കു മുന്നില്‍ കമ്മ്യൂണിസം ഇല്ലാതാകുമെന്ന തിരിച്ചറിവിലാണ് ശബരിമലയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പല ഘട്ടങ്ങളിലായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇപ്പോള്‍ സുപ്രീംകോടതി വിധിയുടെ മറവില്‍ ആ ശ്രമം കമ്മ്യൂണിസ്റ്റുകള്‍ തുടരുകയാണ്.

Mahila morcha

ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കാത്ത, ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത സര്‍ക്കാരിന്റെ ആചാരലംഘനം നാം ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. പന്തളത്തെ തെരുവീഥികളില്‍ അമ്മമാര്‍ തെളിച്ചുവിട്ട ജ്യോതി ലോകമാനം പടര്‍ന്നു. ഈ ജാള്യത മറയ്ക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മതില്‍ പണിയാന്‍ ഒരുങ്ങുന്നത്. നവോത്ഥാനമെന്നാല്‍ മതില്‍ പണിയലല്ല. വര്‍ഗ്ഗീയതയുടെ മതിലാണ് പിണറായി സര്‍ക്കാര്‍ പണിയുന്നത്. ശബരിമലയെ മാത്രമല്ല ശിവഗിരി തീര്‍ത്ഥാടനത്തെയും മതില്‍ ലക്ഷ്യം വെക്കുന്നുണ്ട്.

വിശ്വാസസംരക്ഷണത്തിനായി ഒറ്റക്കെട്ടായി ഹിന്ദുസമൂഹം വന്നിരിക്കുകയാണ്. ഈശ്വരനിലും ആദ്ധ്യാത്മികതയിലും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാകില്ല. ശബരിമലയിലെ ആചാരലംഘനം അനുവദിക്കില്ലെന്ന തീരുമാനത്തില്‍ ഹൈന്ദവ സമൂഹം ഉറച്ചുനില്‍ക്കുകയാണ്. 26ന് നടക്കുന്ന മകരജ്യോതി വന്‍വിജയമാക്കി മാറ്റാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിട്ട. ജഡ്ജ് പി.എന്‍. ശാന്തകുമാരി മേനോന്‍ അദ്ധ്യക്ഷയായി. ഉള്ളൂര്‍ സാഹിത്യപുരസ്‌കാരം നേടിയ ജയശ്രീ കിഷോറിനെ ചടങ്ങില്‍ ആദരിച്ചു.

Kozhikode
English summary
Mahila morcha president VT Rama against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X