കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിലകൂടും- തൊഴില്‍ കുറയും, നിര്‍മാണമേഖല സ്തംഭിക്കും: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി 2021 ല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തെക്ക് വടക്ക് റയില്‍വേ നിലവിലുള്ള റെയില്‍പാതക്ക് സമാന്തരമായി നിര്‍മ്മിക്കുന്നത് യാത്രക്കും ചരക്ക് കടത്തിനും ഏററവും ഉപയുക്തമാകുമെന്ന് മലബാര്‍ ചേംബര്‍ ഒഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വിലയിരുത്തല്‍. കൊച്ചി, കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി വ്യാപാര വര്‍ധനക്ക് കാരണമാകും. ബേക്കല്‍ മുതല്‍ കോവളം വരെ നീളുന്ന ജലപാത നിര്‍മ്മാണം ഈ വര്‍ഷം തന്നെ ഏറ്റെടുത്ത് നടപ്പാക്കാനുള്ള തീരുമാനവും വ്യാപാര വ്യവസായ പുരോഗതിക്ക് ഗുണകരമാണ്.

<strong>മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം: ഇനി ഓണ്‍ലൈനില്‍ അടയ്ക്കാം, മൊബൈല്‍ ആപ്പും!! </strong>മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം: ഇനി ഓണ്‍ലൈനില്‍ അടയ്ക്കാം, മൊബൈല്‍ ആപ്പും!!

ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചും കൊണ്ടുള്ള ബസ് റൂട്ട് ടൂറിസത്തിന് ആക്കം നല്‍കും. വ്യവസായ പാര്‍ക്കുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റു നിലവിലുള്ള വ്യവസായങ്ങള്‍ക്കും പണം നീക്കിവെച്ചത് വ്യവസായ പുരോഗതിക്കുതകുന്നതാണ്. കാര്‍ഷിക മേഖലക്ക് പ്രഖ്യാപിച്ച ധനസഹായങ്ങള്‍ ഗുണകരമായിത്തീരും. ആരോഗ്യ ഇന്‍ഷുറന്‍സ്,
ലൈഫ് മിഷന്‍ പ്രോജക്ട് തുടങ്ങിയ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വളരെ പ്രയോജനപ്രദമാകാം.

beypore-19-1

എങ്കിലും ബേപ്പൂര്‍ തുറമുഖം, കോഴിക്കോട് വിമാനത്താവളം തുടങ്ങി മലബാറിലെ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ വികസനത്തിന് സഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വികസന, ക്ഷമപദ്ധതികള്‍ പ്രഖ്യാപിച്ചുട്ടുണ്ടെങ്കിലും ആവശ്യമായ വിഭവസമാഹരണം ഇല്ലാത്തതുമൂലം ലക്ഷ്യത്തിലെത്തിച്ചേരുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2 വര്‍ഷത്തേക്കാണ് ഈ പ്രാവശ്യം പ്രളയ സെസ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. മിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റം
ഉണ്ടാവും. പൊതുവേ തന്നെ തളര്‍ന്നു കിടക്കുന്ന നിര്‍മ്മാണമേഖലക്ക് കനത്ത തിരിച്ചടിയായിത്തീരും. ഇത് തൊഴിലില്ലായ്മ കൂട്ടും.


കടപരിശോധനക്കുള്ള സംവിധാനം വീണ്ടും കൊണ്ടുവരുന്നത് വ്യാപാരികള്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ സ്യഷ്ടിക്കും. അതേസമയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികൊണ്ടു വന്നതും കോമ്പൗണ്ടിങ്ങ് നികുതി സ്വീകരിച്ചിട്ടുള്ളവര്ക്ക് സെസ്സ് ബാധകമല്ലാതാക്കിയതും ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണപ്രദമായിരിക്കുമെന്നും മലബാര്‍ ചേംബര്‍ വിലയിരുത്തി.

Kozhikode
English summary
malabar chember of commerce analyses kerala budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X