മലബാർ വാട്ടർ ഫെസ്റ്റിവല്‍: കയാക്കർമാർക്ക് സ്വാഗതമോതി ചാലിപുഴ, ബിനു പപ്പു മുഖ്യാതിഥിയായി
കോഴിക്കോട്: തൂവെള്ള നിറത്തിൽ കുതിച്ചൊഴുകിയ ചാലിപുഴയിലെ വെള്ളം കയാക്കർമാർക്ക് സ്വാഗതമോതി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് വെള്ളിയാഴ്ച പുലിക്കയത്ത് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തതോടെ ഔപചാരിക തുടക്കമായി. ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിൽ ഫ്രീസ്റ്റൈൽ ഇനങ്ങളുടെ പ്രദർശനം വ്യാഴാഴ്ച നടന്നിരുന്നു.
വൈറ്റ് വാട്ടർ കയാക്കിങ് മത്സരം മാത്രമായി പരിമിതപ്പെടുത്താതെ കോടഞ്ചേരിയിലെയും സമീപ ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങളുടെ ഉത്സവമാക്കി മലബാർ റിവർ ഫെസ്റ്റിവൽ മാറ്റുക എന്ന ഉദ്ദേശ്യത്തിലാണ് നിരവധി പ്രീ ഇവന്റുകൾ സംഘടിപ്പിച്ചതെന്ന് കളക്ടർ പറഞ്ഞു. "കയാക്കിങ്ങും ജനകീയ പങ്കാളിത്തവും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ വിനോദസഞ്ചാരമേഖലയെ, കേരളം എന്ന ബ്രാന്റിനെ കൂടുതൽ പേരിൽ എത്തിക്കാൻ കഴിയുകയുള്ളൂ," ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നടൻ ബിനു പപ്പൻ മുഖ്യാതിഥി ആയിരുന്നു. ചാലിപുഴയുടെ തീരത്ത് ജനിച്ചുവളർന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്നത് വലിയ അവസരമാണെന്ന് ബിനു പപ്പു പറഞ്ഞു. രണ്ടാം ദിവസം വനിത-പുരുഷ വിഭാഗങ്ങളിൽ കയാക്ക് ക്രോസ്സ് മത്സരങ്ങളാണ് പുലിക്കയത്ത് നടന്നത്.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റ് ചെയർമാൻ എസ് കെ സജീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂസൻ വർഗീസ് കോഴപ്ലാക്കൽ, ചാൾസ് തയ്യിൽ, കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കെഎടിപിഎസ് സിഇഒ ബിനു കുര്യാക്കോസ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ഡോ. നിഖിൽ ടി ദാസ് നന്ദിയും പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ സമാപനം ജൂലൈ 28 ന് വൈകുന്നേരം അഞ്ചു മണിക്ക് ഇലന്തുകടവിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications