Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊതിയൂറുന്ന ചോക്ലേറ്റ് വിഭവവുമായി മലപ്പുറത്തെ ഉമ്മമാർ; സ്ക്കൂൾ മുറ്റത്ത് രുചിയത്ഭുതം...

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി സ്‌കൂള്‍ മുറ്റത്ത് ചോക്കലേറ്റില്‍ രുചിയത്ഭുതം തീര്‍ത്ത് മലപ്പുറത്തെ ഉമ്മമാര്‍. അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂളിലാണ് രക്ഷിതാക്കള്‍ക്കായി വേറിട്ട മത്സരം സംഘടിപ്പിച്ചത്.

കുഞ്ഞുങ്ങളുമായി മാത്രം സ്‌കൂളില്‍ വന്ന് പരിചയമുള്ള ഉമ്മമാര്‍ ഇന്നലെ കയ്യില്‍ വലിയ പൊതിക്കെട്ടുകളുമായായിരുന്നു സ്‌കൂള്‍ മുറ്റത്തെത്തിയത്. തങ്ങളുടെ മക്കള്‍ക്ക് മായം കലരാത്ത വിഷരഹിതമായ മധുര വിഭവങ്ങള്‍ വീടുകളില്‍ ഉണ്ടാക്കി നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു അമ്മമാര്‍ എത്തിയത്.പലര്‍ക്കും അത് പുതിയ അനുഭവമായിരുന്നു.

Chocolate

അന്താരാഷ്ട്ര ചോക്കലേറ്റ് ദിനത്തോടനുബന്ധിച്ച് കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കെ.ജി വിഭാഗമാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ചോക്കലേറ്റ്, കേക്ക് എന്നീ രണ്ടു വിഭാഗങ്ങളിലായായിരുന്നു മത്സരം സംഘടിപ്പിച്ചത്. ചോക്കലേറ്റ് പൗഡര്‍, മില്‍ക്ക് മേഡ്, ബട്ടര്‍, ചോക്കലേറ്റ് ബാര്‍, ഓവന്‍, മിക്‌സഡ് ഗ്രേന്റര്‍ തുടങ്ങിയവയെല്ലാം മത്സരാര്‍ത്ഥികള്‍ വീടുകളില്‍ നിന്നും കൊണ്ടുവന്നായിരുന്നു മത്സരം.പത്തൊന്‍പത് പേരായിരുന്നു മത്സരത്തിനെത്തിയത്.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തില്‍ കണ്‍മുന്‍പില്‍ മായം കലരാത്ത, വിവിധ നിറങ്ങളിലുള്ള ചോക്കലേറ്റുകളും കേക്കും നിരന്നു. വിഭവങ്ങള്‍ പരിശോധിച്ച് വിധികര്‍ത്താക്കള്‍ മികച്ച വയെ തെരഞ്ഞെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സാജിദിബാബു, അക്കാദമിക് ഡയറക്ടര്‍ മജീദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കെ.ജി വിഭാഗം മേധാവി ടെന്‍സി ഡിസില്‍വ, റാബിയ, നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+