Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു; എഎപിക്കും ഇടതുപക്ഷത്തിനും ശേഷം

കോഴിക്കോട്: സിനിമാ സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു. നേരത്തെ യൂത്ത് ലീഗില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് ആംആദ്മി പാര്‍ട്ടിയില്‍ ആകൃഷ്ടനായിരുന്നു. ശേഷം എഎപി വിടുകയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിക്കുകയും ചെയ്തു. ഇപ്പോള്‍ മുസ്ലിം ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പാണക്കാട് നടന്ന ചടങ്ങില്‍ പങ്കെടുത്തു. സാദിഖലി ശിഹാബ് തങ്ങളാണ് ഷാള്‍ അണിയിച്ച് സ്വീകരിച്ചത്.

m

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

എംഎസ്എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം യൂത്ത് ലീഗിലും സജീവമായിരുന്നു. പിന്നീടാണ് മറ്റു പാര്‍ട്ടികളിലേക്ക് മാറിയത്. രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ 28 അവാര്‍ഡുകള്‍ ലഭിച്ച ഊമക്കുയില്‍ പാടുമ്പോള്‍, കുഞ്ഞാരാമന്റെ കുപ്പായം എന്നിവയാണ് സിദ്ദിഖ് ചേന്ദമംഗല്ലൂരിന്റെ പ്രധാന സിനിമകള്‍. സിനിമാ മേഖലയിലെ നിരവധി സംഘടനകളില്‍ നിറസാന്നിധ്യമാണ്. ഫെഫ്ക്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മാപ്പിള കലാ കേരള തുടങ്ങിയ സംഘടനകളിലും സജീവമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുസ്ലിം ലീഗിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് സിദ്ദിഖ് ചേന്ദമംഗല്ലൂരിന്റെ തിരിച്ചുവരവ്.

Recommended Video

cmsvideo
    സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+