Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമുക്കോയ വിട പറഞ്ഞു; രാത്രി പത്ത് വരെ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനം; ഖബറടക്കം നാളെ

കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇന്ന് രാത്രി പത്ത് വരെയാണ് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ ഒമ്പത് മണി വരെ വീട്ടില്‍ ദര്‍ശനത്തിന് അവസരമുണ്ട്. പത്ത് മണിക്ക് കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് സംസ്‌കാരം.

ഇന്ന് ഉച്ചയ്ക്കാണ് മാമുക്കോയ വിട പറഞ്ഞത്. കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്‌ബോള്‍ മല്‍സര ഉദ്ഘാടനത്തിന് പോയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തെ ആശുപത്രിയിലും ശേഷം കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം.

m

സമൂഹത്തിന്റെ നാനാ കോണുകളില്‍ നിന്നുള്ളവരും അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ ടൗണ്‍ഹാറിലെത്തുകയാണ്. സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം കോഴിക്കോടിന്റെ കലാ-സാംസ്‌കാരിക ലോകം മൊത്തം ടൗണ്‍ഹാളിലെത്തി. വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പോലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ഒരു വരിയായി ആളുകള്‍ക്ക് എത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രാത്രി പത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

പ്രാരാബ്ദം നിറഞ്ഞ ബാല്യകാലവും നാടകത്തോടുള്ള അതീവ താല്‍പ്പര്യവും മാമുക്കോയയെ അനുസ്മരിച്ചവര്‍ എടുത്തുപറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള ബന്ധമാണ് സിനിമയിലേക്ക് വഴി തുറന്നത്. ആദ്യം ചെറിയ വേഷങ്ങള്‍ ചെയ്ത അദ്ദേഹത്തിന് പിന്നീട് മുഴുനീള വേഷങ്ങളും ലഭിച്ചു. സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ രാഷ്ട്രീയമായി വ്യക്തമായ കാഴ്ച്ചപാടുള്ള വ്യക്തിയുമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ മാമുക്കോയയെ അനുസ്മരിച്ചത് ഇങ്ങനെയാണ്...

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നര്‍മ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്.

മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറി. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+