Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിയും മോഹൻലാലും വിളിച്ചു, ശത്രുത കൊണ്ടല്ല വരാതിരുന്നത്', മാമുക്കോയയുടെ മക്കൾ

മലയാള സിനിമ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് മാമുക്കോയയുടെ മരണം. അത്രയേറെ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികളുടെ ഹൃദയങ്ങളിലേക്ക് ഇട്ടുതന്നത്. കോഴിക്കോട് വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണാനന്തരച്ചടങ്ങുകൾ നടന്നത്. എന്നാൽ ഇതിന് പിന്നാലെയാണ് ചില വിവാദങ്ങൾ ഉയർന്നുവന്നത്. സംസ്ക്കാരച്ചടങ്ങിൽ താരങ്ങൾ പങ്കെടുക്കാത്തതിനെതിരെ വിമർശനങ്ങൾ ഉയർന്നുവന്നു. അദ്ദേഹത്തിന് അർഹമായ ആദരവ് നൽകിയില്ലെന്ന ആരോപണവും വന്നിരുന്നു. ഇപ്പോൾ വിവാദത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാമുക്കോയയുടെ മക്കൾ.

മരണാന്തര ചടങ്ങുകളിൽ താരങ്ങൾ വരാത്തതിൽ പരാതി ഇല്ലെന്ന് മാമുക്കോയയുടെ മക്കൾ പറഞ്ഞു. "വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു എന്നും മക്കൾ പറയുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസെൻറുമായി വളരെ അടുപ്പം ഉണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല, ഒരു പരിപാടിക്ക് പോയതായിരുന്നു.

അന്ന് വാപ്പയും വന്നിട്ടില്ല. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ലായിരുന്നു എന്നും ഒരു കള്ളം പോലും പറയാത്ത ആളാണ് ഉപ്പയെന്നും മക്കൾ വ്യക്തമാക്കുന്നു. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നതെന്നും വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാകുമെന്നും മക്കൾ പറഞ്ഞു. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കം എന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല് റഷീദും പറഞ്ഞു.

mamukkoya

താരങ്ങൾ എത്താത്തത് വലിയ വിമർശനങ്ങൾത്ത് കാരണമായിരുന്നു. വിമർശനുമായി സംവിധായകൻ വിഎം വിനു എത്തിയിരുന്നു.
മാമുക്കോയക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ല എന്നാണ് വി.എം വിനു കഴിഞ്ഞദിവസം പറഞ്ഞത്. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്നുമാണ് വിഎം വിനു പറഞ്ഞത്.

അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് മലയാള സിനിമ നൽകിയില്ലെന്നും പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നു എന്ന് ഓർക്കാമായിരുന്നുവെന്നും വിഎം വിനു പറഞ്ഞു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.വളരെ നീചമയാ പ്രവൃത്തി ആയിപ്പോയെന്നും വിഎം വിനു പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷംരാവിലെ 10.15 ഓടെ കോഴിക്കോട് കണ്ണംപറമ്പിലാണ് മാമുക്കോയയുടെ മൃതദേഹം കബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു അദ്ദേഹതച്തിന്റെ സംസ്കാരം. ഒരപാട് ജനങ്ങൾ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.

Skin Care: ചർമ്മ സംരക്ഷണം ഭം​ഗിക്ക് മാത്രമല്ല, നിങ്ങളുടെ മാനസികാരോ​ഗ്യത്തിനും ബെസ്റ്റ് ആണ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+