കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട: യുവാവ് പിടിയിൽ, കൈവശമുണ്ടായിരുന്നത് 15 കിലോ കഞ്ചാവ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളിൽ വലിയ അളവിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. കോഴിക്കോട് മോഡേൺ ബസാർ കൊളത്തറ എരഞ്ഞിക്കൽ കല്ലുവെട്ടു കുഴി യാസർ അറാഫത്തിനെ (26) 15 കിലോയോളം കഞ്ചാവുമായി ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും കസബ പോലീസും ചേർന്നാണ് പിടികൂടിയത്.

<strong>വോട്ടിനുമുന്നേ വോട്ടിംഗ് യന്ത്രം പരിചയപ്പെടാം: ഇടുക്കി കലക്ടറേറ്റില്‍ മാതൃകാ പോളിംഗ് സ്റ്റേഷന്‍ </strong>വോട്ടിനുമുന്നേ വോട്ടിംഗ് യന്ത്രം പരിചയപ്പെടാം: ഇടുക്കി കലക്ടറേറ്റില്‍ മാതൃകാ പോളിംഗ് സ്റ്റേഷന്‍

തിരുവനന്തപുരം ജില്ലയിൽ ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലചെയ്ത സംഭവത്തെ തുടർന്ന് ലഹരി മാഫിയകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഐ പി എസ് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി ജോർജ്ജ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ആന്റി നാർക്കോട്ടിക്ക് അസി.കമ്മീഷണർ കെ.വി പ്രഭാകരന്റെ കീഴിലുള്ള ഡൻസാഫ് ജില്ലയിലെ ലഹരി മാഫിയകൾക്കെതിരെ ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു.

yasararafat-

ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് രണ്ട് കിലോയുടെ പാർസലുകളാക്കി ചില്ലറ വില്പനക്കാർക്ക് എത്തിക്കുന്നതാണ് ഇയാളുടെ രീതി. നല്ലളം, ഫറോക്ക് ഭാഗങ്ങളിൽ ഇയാൾ വലിയ അളവിൽ കഞ്ചാവ് വിൽപന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഡൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. തമിഴ്നാട്ടിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കോഴിക്കോട് എത്തിച്ച് വിൽപനക്കായി തിങ്കളാഴ്ച ഉച്ചക്ക് ശേഷം പാളയം എം.എം അലി റോഡിൽ എത്തിയതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കസബ എസ്.ഐ

സ്മിതേഷിന്റെ നേതൃത്വത്തിൽ ഡൻസാഫും കസബ പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് 15 കിലോയോളം കഞ്ചാവുമായി യാസിർ അറഫാത്ത് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി കസബ ഇൻസ്പെക്ടർ വി. ബാബുരാജ് അറിയിച്ചു. നാടിന്റെ ഭാവി തലമുറയെ വിനാശത്തിലേക്കും നിഷ്ക്രിയത്വത്തിലേക്കും നയിക്കുന്ന ലഹരി മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ രക്ഷിതാക്കൾ സദാ ജാഗരൂകരായിരിക്കണമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ് ഐ പി എസ് അറിയിച്ചു.

Kozhikode
English summary
man arrested during ganja hunt in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X