Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ ലഹരിയിലേക്കാകര്‍ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വരെ, വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍,

മലപ്പുറം: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവു വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി മഞ്ചേരിയില്‍ നാലുകിലോ കഞ്ചാവു സഹിതം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഊര്‍ങ്ങാട്ടിരി ചൂളാട്ടിപ്പാറ സ്വദേശി പൂളക്കമ്പാലില്‍ അബ്ദുല്‍ അസീസ് എന്ന അറബി അസി(38)യെയാണ് മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിദാസും സംഘവും എടവണ്ണയില്‍വെച്ച് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും കാല്‍ലക്ഷം രൂപയും കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവു വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് സി ഐ പറഞ്ഞു. നേരത്തെ ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം അസീസിനെ നിരീക്ഷിച്ചു വരികയായിരുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായത്. കുട്ടികളെ ലഹരിയിലേക്കാകര്‍ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ വരെ പ്രയോജനപ്പെടുത്തിയായിരുന്നു അസീസിന്റെ പ്രവര്‍ത്തനമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Abdul Azees

ലഹരി വില്‍പനയുമായി ബന്ധപ്പെട്ട കേസുകള്‍ക്കു പുറമെ പീഢന കേസുകളിലും തട്ടിപ്പു കേസുകളിലും ഇയാള്‍ പ്രതിയാണ്. പോലീസില്‍ എട്ടോളം കേസുകളും എക്സൈസില്‍ നാലു കേസുകളും അസീസിന്റെ പേരില്‍ നിലവിലുണ്ട്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത പ്രതിയെ ഇന്ന് വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിജയന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത്, നുഷീര്‍, വിനില്‍കുമാര്‍, പ്രദീപ്, രാജന്‍ നെല്ലിയായി, ഷഫീറലി, രജിലാല്‍, ഷണ്‍മുഖന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേ സമയം കഞ്ചാവ് മാഫിയ സംസ്ഥാന വ്യാപകമായി പിടിമുറിക്കിയായാണ് പോലീസ് പറയുന്നത്. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്നുപേരെ നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം എക്‌സൈസ് പിടികൂടിയതും ദിവസങ്ങള്‍ക്ക് മുമ്പാണ്. കേസില്‍ രണ്ടത്താണി സ്വദേശി അപ്പക്കാട്ടില്‍ ഹംസയുടെ മകന്‍ ഫൈസല്‍ (24) ,ആതവനാട് പറമ്പന്‍ വീട്ടില്‍ സെയ്തലവിയുടെ മകന്‍ റഷീദ് (47),അനന്താവൂര്‍ ചിറ്റകത്ത് കുഞ്ഞിക്കോയയുടെ മകന്‍ മുസ്തഫ (42) എന്നിവരാണ് പിടിയിലായത്.

ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടുകയായിരുന്നു .ഇവരില്‍ നിന്നും നാലര കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു .കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സംഘത്തിലെ പ്രധാനിയായ പൂവന്‍ചിന സ്വദേശി പെല്‍പ്പത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ സക്കീബ് (24) എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു .

യുവാക്കളെ ഉപയോഗിച്ച് കോട്ടക്കല്‍ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കള്‍ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് വില്പനക്കാര്‍ക്കിടയില്‍ ഡോണ്‍ എന്ന് വിളിപ്പേരുള്ള ഈ ഇടനില ക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട് .ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതില്‍ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ് .

പിടിയിലായവരില്‍ സ്ത്രീ പീഡന കേസുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് പറമ്പന്‍ റഷീദ്. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ഫൈസല്‍ .

ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഉടന്‍ പിടികൂടുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി പോള്‍ അറിയിച്ചു .പ്രതികളെ വടകര എന്‍ ഡി പി എസ് കോടതി മുന്‍പാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍മാരായ ജാഫര്‍, ലതീഷ് , രതീഷ്. സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കര്‍ ,ഹംസ, വിഷ്ണു ദാസ്,രാജീവ് കുമാര്‍ ,മിനു രാജ് ,കണ്ണന്‍ എ.വി,ദിവ്യ, രജിത ഡ്രൈവര്‍ ശിവകുമാര്‍ എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+