കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒഎൽഎക്സിലെ വാഹനങ്ങൾ നേരിൽ കണ്ട് ഉറപ്പിക്കും; വ്യാജ ചെക്ക് നൽകി മുങ്ങും, പ്രതി കോഴിക്കോട് പിടിയിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒഎല്‍എക്‌സിൽ വില്‍പനയ്ക്ക് വെച്ച സ്‌കൂട്ടറുകള്‍ ഓണ്‍ലൈന്‍ ചാറ്റ് ചെയ്ത് പാര്‍ട്ടിയുമായി നേരില്‍ കണ്ട് വില ഉറപ്പിച്ച് വ്യാജ ചെക്ക് നല്‍കി മുങ്ങുന്ന പ്രതി പിടിയില്‍. പോണ്ടിച്ചേരി സ്വദേശി രമേശ് (39) ആണ് കസബ പൊലിസിന്റെ പിടിയിലായത്. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കസബ എസ്.ഐ കെ.വി സ്മിതേഷ്, സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

<strong><br>ദില്ലി പിടിക്കാൻ തുറുപ്പു ചീട്ടുമായി ബിജെപി; ഗൗതം ഗംഭീർ കളത്തിലിറങ്ങും? </strong>
ദില്ലി പിടിക്കാൻ തുറുപ്പു ചീട്ടുമായി ബിജെപി; ഗൗതം ഗംഭീർ കളത്തിലിറങ്ങും?

ആവശ്യക്കാരനെന്ന പേരില്‍ വേഷം മാറിയെത്തി ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്താണ് വലയിലാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പത്തോളം സ്‌കൂട്ടര്‍ തട്ടിപ്പ് നടത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഒഎല്‍എക്‌സ് ഓണ്‍ലൈന്‍ വ്യാപാര ആപ്പില്‍ വില്‍പനയ്ക്ക് വെച്ചിട്ടുള്ള സ്‌കൂട്ടറുകള്‍ പാര്‍ട്ടി പറയുന്ന പണത്തിന് തന്നെ എഗ്രിമെന്റ് ചെയ്ത് പാര്‍ട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി വാഹനത്തിന്റെ പേപ്പറുകള്‍ വാങ്ങി തൊട്ടുത്ത ബാങ്കില്‍ കയറി ചെക്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ആകും എന്ന് വിശ്വസിപ്പിച്ച് ബാങ്കിന്റെ വ്യാജ സീല്‍ ചെയ്ത സ്ലിപ്പ് കൊടുക്കും.

Ramesh

പിന്നീട് വില്‍പന പത്രവും എന്‍.ഒ.സിയും കൈവശപ്പെടുത്തി വാഹനവുമായി മുങ്ങുകയാണ് ഇയാളുടെ രീതി. ശേഷം വാഹനം യൂസ്ഡ് ബൈക്ക് ഷോറൂമുകളില്‍ കൊണ്ടുപോയി വില്‍പന നടത്തും. അന്യസംസ്ഥാനനത്തും ഇയാള്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചു നല്‍കുമെന്ന് പൊലിസ് അറിയിച്ചു.

ക്രൈംസ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, കെ.അബ്ദുല്‍ റഹ്മാന്‍, ഇ.മനോജ്, രണ്‍ദീര്‍, രമേശ്ബാബു, സി.കെ സുജിത്, പി.ഷാഫി, കസബ പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ദിനേശന്‍, പൊലിസുകാരായ ഷിറില്‍രാജ്, രാജേഷ്, കോഴിക്കോട് സൈബര്‍ സെല്ലിലെ ശ്രീജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Kozhikode
English summary
Man arrested for OLX cheating case in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X