നഗ്നതാ പ്രദര്‍ശനം, കോഴിക്കോട് ഒരാള്‍ പിടിയില്‍

നാട്ടുകാര്‍ പിടികൂടി കൈാകാര്യം ചെയ്യുന്നതിനിടെ ഇയാള്‍ തിരിച്ച് ആക്രമണം നടത്തി രക്ഷപ്പെടാനും ശ്രമിച്ചു. ഇയാളുടെ ആക്രമണത്തില്‍ പോളി ടെക്‌നിക്കിലെ ഒരു അധ്യാപകന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് അത്ര സാരമുള്ളതല്ല. ഉച്ചഭക്ഷണം കഴിച്ച് തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടികളുടെ മുന്നിലായിരുന്നു അബ്ദുള്‍ റഹീസിന്റെ പ്രദര്‍ശനം.
നാട്ടുകാരില്‍ ചിലര്‍ സംഭവം കണ്ട് ഓടിക്കൂടുകയായിരുന്നു. പെണ്‍കുട്ടികള്‍ പരാതി പറഞ്ഞതനുസരിച്ച് അധ്യാപകരും ഇയാളെ തടയാന്‍ ശ്രമം നടത്തി. പ്രിന്‍സിപ്പാളിന്റെ പരാതിയെത്തുടര്‍ന്ന് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
നേരത്തെ ആലുവയില്‍ വനിതാ കോളേജിന് സമീപത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ കെട്ടിയിട്ട് തല്ലിയത് വന്‍ വാര്‍ത്തയായിരുന്നു. കൈകാലുകള്‍ കൂട്ടിക്കെട്ടി വലിച്ചിഴച്ച് കോളേജ് ക്യാമ്പസില്‍ കൊണ്ടുവന്നാണ് ഇയാളെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തതത്. ഇതിനു മുന്‍പ് ആലുവ ടൗണ്‍ഹാൡന് സമീപത്തും നഗ്നതാ പ്രദര്‍ശനം നടത്തിയ ഒരാളെയും വിദ്യാര്‍ഥിനികള്‍ തല്ലി പതം വരുത്തിയിരുന്നു.












Click it and Unblock the Notifications