കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വടകര സ്വദേശി കർണ്ണാടക പോലീസിന്റെ പിടിയിൽ

  • By Desk
Google Oneindia Malayalam News

വടകര: കർണ്ണാടകത്തിലെ വിവിധ ഭാഗങ്ങളിൽ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും രണ്ടു കോടിയോളം രൂപ തട്ടിയ കേസിലെ പ്രതിയെ കർണ്ണാടക പോലീസ് വടകരയിൽ നിന്ന് അറസ്റ്റ് ചെയ്തു. വടകര പാലയാട് നട തുരുത്തുമ്മൽ ഹമീദിനെയാണ്(52)കർണ്ണാടക സുള്ളിയ പോലീസ് അറസ്റ്റ് ചെയ്തത്. വടകര സിഐ എ എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതി സഞ്ചരിച്ച വാഹനം ബ്ലോക്ക് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് കർണ്ണാടക പോലീസിനു കൈമാറിയത്.

വേട്ടയാടല്‍ ഏറ്റുവാങ്ങിയത് അഭിമാനത്തോടെയെന്ന് ബിജെപി സ്ഥാനാർഥി കെ പി പ്രകാശ്ബാബുവേട്ടയാടല്‍ ഏറ്റുവാങ്ങിയത് അഭിമാനത്തോടെയെന്ന് ബിജെപി സ്ഥാനാർഥി കെ പി പ്രകാശ്ബാബു

വിസയും ജോലിയും ലഭിക്കായതോടെയാണ് പലരും പരാതിയുമായി പോലീസിനെ സമീപിച്ചത്. മടിക്കൈ സ്വദേശിനിയായ യുവതിയാണ് പ്രധാന പരാതിക്കാരി. മറ്റുള്ളവരെല്ലാം സാക്ഷികളാണ്. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് അറുപതോളം പേരിൽ നിന്നായി പണം വാങ്ങിയ ശേഷം വിസയും, ജോലിയും നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. യുകെ, അയർലൻഡ്,കാനഡ, പോളണ്ട് , ജർമ്മനി, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വിസയും ജോലിയും നൽകാമെന്ന വാഗ്ദാനമായിരുന്നു പ്രതി നൽകിയത്. ഇതിനായി സെർട്ടിസ് സിസ്‌കോ കൺസൾട്ടന്റ് എന്ന സ്ഥാപനവും പ്രതി സുള്ളിയായിൽ ആരംഭിച്ചിരുന്നു.

hameed-

രണ്ടു വർഷം മുൻപ് പോലീസില്‍ പരാതി നല്‍കിയത് അറിഞ്ഞ പ്രതി പിന്നീട് മുങ്ങി നടക്കുകയായിരുന്നു. പല തവണ പ്രതിയെ അന്വേഷിച്ച് സുള്ളിയ പോലീസ് വടകരയിൽ എത്തിയെങ്കിലും തത്സമയം വിവരം ലഭിക്കുന്നതിനാൽ പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ കർണ്ണാടക പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വടകര പോലീസ് സ്റ്റേഷനിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കേസ് നിലവിലുണ്ട്. ഈ കേസ് ഇപ്പോൾ വിചാരണയിലാണ്. പ്രതിയെയും കൊണ്ട് സുള്ളിയ പോലീസ് കർണ്ണാടകയിലേക്ക് മടങ്ങി.

Kozhikode
English summary
Man arrested from Kannur in job fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X