കോഴിക്കോട്: മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍
കോഴിക്കോട്: പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലില്‍ നാസര്‍ എന്നയാളെയാണ് മകളെ പീഡിപ്പിച്ച കേസില്‍ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വിട്ടില്‍ വച്ച് പിതാവ് നിരന്തരം പീഡിപ്പിക്കുന്നത് സഹിക്കാനാവാതെ കുട്ടി വിരവരം ക്ലാസധ്യാപികയോട് പറയുകയായിരുന്നു. പിന്നീട് സംഭവം അധ്യാപകര്‍ സ്ഥിരീകരിക്കുകയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ തെളിവെടുപ്പില്‍ പെണ്‍കുട്ടിയ്ക്ക് നേരെ അതിക്രമം നടന്നതായി കണ്ടെത്തി. തുടര്‍ന്ന് താമരശ്ശേരി പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിനാണ് കേസെടുത്തത്.
അതേസമയം, പെരിന്തല്‍മണ്ണയില്‍ എട്ടുവയസ്സുകാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. അംഗനവാടിയിലേക്ക് പോകുകയായിരുന്ന കുട്ടിയെ യുവാവ് വീട്ടില്‍ വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതി ലഭിച്ചതിലെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications