കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴര ലക്ഷത്തിന്റെ മയക്കുമരുന്നുമായി ''കാലിക്കറ്റ് ഗുസ്മാന്‍'' എറണാകുളത്തു പിടിയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലഹരിമരുന്നുകാര്‍ക്കിടയില്‍ 'കാലിക്കറ്റ് ഗുസ്മാന്‍ ' എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശിയായ സവാദിനെ ഏഴര ലക്ഷം രൂപ വിലയുള്ള മയക്കുമരുന്നു സഹിതം പിടികൂടി. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ശ്രീരാജിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആലുവ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുനിന്നും ഇയാള്‍ പിടിയിലായത്.

രാഹുല്‍-അമരീന്തര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍രാഹുല്‍-അമരീന്തര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍

മുംബൈ ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും മൊത്തമായി മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് വിതരണം ചെയുന്ന ആളാണ് സവാദ്. മാരക മയക്കുമരുന്നായ എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത്. ഈ ഇനത്തില്‍പ്പെട്ട 10 ഗ്രാം മയക്ക് മരുന്ന് പോലും കൈവശം വെക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് അടങ്ങിയ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നിരിക്കെ ഇയാളില്‍ നിന്നും പിടിച്ചെടുത്തത് 50 ഗ്രാം എംഡിഎംഎയാണ്. നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്.

drugcasearrest-

കുപ്രസിദ്ധനായ മെക്‌സിക്കന്‍ ഡ്രഗ് മാഫിയ തലവന്‍ ഗുസ്മാന്റെ പേരാണ് സവാദിന്റെ അപരനാമം. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്‌സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് എംഡിഎംഎ ലഹരി മാക്‌സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാല്‍ മണിക്കൂറോളം ലഹരിയും അളവും ഉപയോഗക്രമവും പാളിയാല്‍ മണിക്കൂറിനുള്ളില്‍ മരണവും സംഭവിക്കാന്‍ കാരണമാകും. ന്യൂജെന്‍ തലമുറയ്ക്ക് ഇപ്പോള്‍ പ്രിയം ഇത്തരം സിന്തറ്റിക് ഡ്രഗുകളാണെന്നും കഞ്ചാവു പോലെയുള്ള കണ്‍ട്രി ഡ്രഗുകള്‍ക്ക് ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കുറവാണെന്നും, കണ്‍ട്രി ഫെലോസ് മാത്രമാണ് ഇപ്പോള്‍ കഞ്ചാവു പോലെയുള്ള നിലവാരം കുറഞ്ഞ മയക്കുമരുന്നുകള്‍ വില്‍ക്കാന്‍ നില്‍ക്കുന്നതെന്നും പ്രതി എക്‌സൈസിനോടു പറഞ്ഞു.

താന്‍ വര്‍ഷങ്ങള്‍ ആയി ഇത്തരം സിന്തറ്റിക് ഡ്രഗ്‌സ് മാത്രമേ ഉപയോഗിക്കാറുള്ളൂ. കേസ് എടുക്കാതിരുന്നാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ 20 ലക്ഷം വരെ രൂപ നല്‍കാം. താന്‍ പറയുന്നത് കേള്‍ക്കാതെ കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ല. വന്‍ശക്തികള്‍ പുറകില്‍ ഉള്ളതിനാല്‍ താന്‍ നിസ്സാരമായി ഊരിപോകും എന്നുമാണ് പ്രതിയുടെ ഭാഷ്യമെന്ന് എക്‌സൈസ് അറിയിച്ചു. ഏറെക്കാലം വിദേശ രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്ന പ്രതി ഇതെല്ലാം ഉപേക്ഷിച്ചാണ് നാര്‍ക്കോട്ടിക് ബിസിനസ്സിലേക്ക് കടന്നത്. ആലുവ കോതമംഗലം ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി ഇടപാടു നടത്തി വന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വില്പനയുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്നതിനായി ടെലിഗ്രാം ആപ്പ് ആണ് സവാദ് ഉപയോഗിച്ചിരുന്നത്. ഇത്തരം രഹസ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഡീലുകള്‍ സംബന്ധിച്ചുള്ള അന്വേഷണം ഏറെ ദുഷ്‌കരമാണെന്ന് എക്‌സൈസ് പറയുന്നു. ഒരാഴ്ചക്കു മുന്‍പ് സിന്തറ്റിക് മയക്കുമരുന്നുമായി എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബാംഗ്ലുര്‍ ,ഗോവന്‍ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നെത്തുന്ന എംഡിഎംഎയുടെ ഡീലര്‍ കാലിക്കറ്റ് ഗുസ്മാനാണ് എന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് സവാദിലേക് എത്തിച്ചത്.

Kozhikode
English summary
Man arrested with 7 lakh worth drugs from Kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X