കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ച ബ്രൗൺ ഷുഗർ പിടികൂടിയ കേസ്: ഒന്നാം പ്രതിക്ക് പത്തു വർഷം കഠിന തടവും

  • By Desk
Google Oneindia Malayalam News

വടകര: വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ച ഒരു കിലോ ബ്രൗൺ ഷുഗർ പിടികൂടിയ കേസിൽ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോട് ചേളന്നൂർ കണ്ണങ്കര പാറയിൽ മീത്തൽ സുഹേഷിനെയാണ്(32) വടകര എൻഡിപിഎസ് കോടതി ജഡ്ജ് എം.വി.രാജകുമാര ശിക്ഷിച്ചത്. പത്തു വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

<strong>പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!</strong>പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!

ഈ കേസ്സിൽ കൂട്ടു പ്രതികളായ മലപ്പുറം ഒതുക്കുങ്ങൽ കാനാട്ടിൽ ഷൗക്കത്തലി, പെരുപ്പള്ളി മുഹമ്മദ് മുസ്തഫ, കോഴിക്കോട് വെസ്റ്റ്ഹിൽ പുളിയുള്ള കണ്ടി പികെ റുബീഷ്, തൃശൂർ അഞ്ചാം കണ്ടി കടപ്പുറം പുത്തൻപുരയിൽ നൗഫൽ, പുത്തൻ പുരയിൽ നൗഷജ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

jail-18-1487409661-15

2011 ഒക്ടോബർ 21 നാണ് കോഴിക്കോട് റൂറൽ എസ്പി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് അന്നത്തെ താമരശ്ശേരി ഡിവൈഎസ്പി യായിരുന്ന ജെയ്‌സൺ കെ എബ്രഹാം കൊയിലാണ്ടിക്കടുത്ത് മൂടാടി ഗ്രാമ പഞ്ചായത്തിലെ സുഹേഷിന്റെ അമ്മാവന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒരു കിലോ ബ്രൗൺ ഷുഗറുമായി സുഹേഷ് അറസ്റ്റിലാകുന്നത്.

Kozhikode
English summary
man arrested with brownsugar got imprisonment and fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X