കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് വീണ്ടും ലഹരിവേട്ട: 180 ലഹരിഗുളികകളും 270 പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : നഗരത്തിലെ ഭട്ട് റോഡ് ബീച്ച്, വെള്ളയില്‍, ഗാന്ധിറോഡ് ബീച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലഹരി ഗുളികകളുമായി വെള്ളയില്‍ നാലുകുടിപറമ്പ് ഫാത്തിമ മന്‍സിലില്‍ ജംഷീര്‍(37)നെ പോലീസ് പിടികൂടി. ബീച്ച് റോഡില്‍ ലയണ്‍സ് പാര്‍ക്കിനടുത്ത് വച്ച് പിടികൂടുമ്പോള്‍ 270 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. വെള്ളയില്‍ പോലീസ്സും ഡന്‍സാഫും (ഡിസ്ട്രിക്ക് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ) ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.

പെയിന്റിംഗ് തൊഴിലാളിയായ ജംഷീര്‍ അമിതമായ ആദായത്തിന് വേണ്ടിയാണ് ലഹരിമരുന്നുകള്‍ വില്‍പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് ചീഫ് എ.വി. ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി പ്രഭാകരന്റെ കീഴിലുള്ള ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു ജംഷീര്‍ ഇടപാടു നടത്താറുള്ള പ്രദേശങ്ങള്‍. വെള്ളിയാഴ്ച ഉച്ചയോടു കൂടിയുള്ള വെള്ളയില്‍ പോലീസിന്റെ പതിവ് പട്രോളിംഗിനിടെ പോലീസ് ജീപ്പ് കണ്ട ഉടന്‍ ജംഷീര്‍ വാഹനം എടുത്ത് പോകാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇയാളെ തടഞ്ഞു നിര്‍ത്തി വാഹനം പരിശോധിച്ചതില്‍ നിന്നുമാ ണ് ഗുളികകളുംമറ്റും കണ്ടെടുത്തത്.

robberycase-15

പോണ്ടിച്ചേരി,മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 50 രൂപയ്ക്ക് വാങ്ങുന്ന ലഹരിഗുളികകള്‍ 500 രൂപയ്ക്കാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നത്. നഗരപ്രദേശങ്ങളിലെ കടകളില്‍ നിയമവിരുദ്ധമായി പുകയില ഉല്‍പ്പന്നങ്ങള്‍ കച്ചവടം നടത്തുന്നവര്‍ക്ക് ഇവ എത്തിച്ചു നല്‍കുന്നത് ജംഷീറാണ്. വെള്ളയില്‍ സ്വദേശിയായ വിനിയെന്നയാളാണ് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മുന്‍പ് വലിയ അളവില്‍ പുകയില ഉത്പന്നങ്ങള്‍ കച്ചവടം നടത്തിയതിന് കസബ സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.

വെള്ളയില്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസ്,സീനിയര്‍ സി.പി.ഒ സജീവന്‍, സി.പി.ഒ സുനില്‍ കുമാര്‍, െ്രെഡവര്‍ സി പി ഒ ശ്രീജിത്ത് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ നവീന്‍.എന്‍, ജോമോന്‍.കെ.എ,രജിത്ത് ചന്ദ്രന്‍, സുമേഷ് എ.വി എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Kozhikode
English summary
Man arrested with drugs and tobacco products
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X