പൊലീസിനെ കണ്ട് വണ്ടി വളച്ച് വീണു: കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കായലം, ചെറുപ്പ, വാഴയൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്‍ക്കുന്നുവെന്ന സംശയത്തില്‍ കായലം പള്ളിക്കടവ് കണ്ണച്ചോത്ത് അഫലഹിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വില്പനയ്ക്കായ് കൊണ്ടുവന്ന 2കിലോഗ്രാം കഞ്ചാവുമായി മാവൂർ പോലീസും ഡൻസാഫും (ജില്ല ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) ചേർന്ന് ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പോലീസ് കൂടുതൽ ഊർജിതമാക്കിയിരുന്നു.
മാവൂർ ഊർക്കടവ് പാലത്തിനു സമീപത്ത് എസ്.ഐ ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ കായലം ഭാഗത്തു നിന്നും വന്ന യുവാവ് പോലീസിനെ കണ്ട് അശ്രദ്ധമായി മോട്ടോർ സൈക്കിൾ തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെ തെന്നി വീഴാൻ പോവുകയായിരുന്നു. ഈ സമയം പോലീസ് അടുത്തെത്തി ഇയാളെയും വാഹനവും പരശോധിച്ചു. തുടര്‍ന്ന് മോട്ടോർ സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ട കവറിൽ കഞ്ചാവ് സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

തമിഴ്നാട്ടിലെ മധുര, തേനി, തിരിപ്പൂർ ഭാഗങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികൾ സ്വികരിച്ചു വരികയാണെന്ന് ഡെന്‍സാഫിന്റെ ചുമതലയുള്ള നാർക്കോട്ടിക്ക് അസിസ്റ്റൻറ് കമ്മീഷണർ കെ.എസ് ഷാജി അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 3 കിലോഗ്രാം കഞ്ചാവ് സഹിതം അന്യസംസ്ഥാന തൊഴിലാളിയേയും ഒരു കിലോയിലധികം കഞ്ചാവുമായി പയ്യാനക്കൽ സ്വദേശിയെയും ഡൻസാഫിന്റെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാവൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ഗണേഷ് കുമാർ ജി, എ.എസ്. ഐ സതീശൻ, സി.പി.ഒമാരായ അരവിന്ദൻ, പ്രസാദ്, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മുനീർ, മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ് കെ, ജോമോൻ കെ.എ, നവീൻ എൻ, രഞ്ജിത്ത് ചന്ദ്രന്‍, ജിനേഷ് എം, സുമേഷ് വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications