കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നഗരത്തില്‍ ഒന്നര ലക്ഷത്തിന്റെ ഹാഷിഷുമായി യുവാവ് പിടിയില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി ഹാഷിഷ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിലായി. പറമ്പത്ത് തലക്കുളത്തൂർ വെളുത്തേടത്ത് വിഷ്ണു കെ.വിയെയാണ് (25) വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 680 ഗ്രാം ഹാഷിഷുമായി നടക്കാവ് പോലീസും ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് പിടികൂടിയത്.

<strong>സുവര്‍ണാവസരം!!! ഇത് മുതലാക്കുമോ ശ്രീധരന്‍ പിള്ള? കേരളത്തില്‍ ബിജെപിയുടെ കിങ്മേക്കര്‍ ആകുമോ</strong>സുവര്‍ണാവസരം!!! ഇത് മുതലാക്കുമോ ശ്രീധരന്‍ പിള്ള? കേരളത്തില്‍ ബിജെപിയുടെ കിങ്മേക്കര്‍ ആകുമോ

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോര്‍ജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് വിപണിയിൽ ഒന്നര ലക്ഷത്തിലധികം വിലവരുന്ന ഹാഷിഷുമായി നടക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ മാവൂർ റോഡ് ക്രിസ്റ്റൽ റസിഡൻസിക്ക് മുൻവശത്ത് നിന്നും വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. വിനോദയാത്രയ്ക്കായി എന്ന പേരിൽ ഗോവയിൽ പോയി വരുന്ന സമയത്താണ് ഹാഷിഷ് കേരളത്തിലേക്ക് വില്പനയ്ക്കായി എത്തിക്കുന്നതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

arrested-08

കളിസ്ഥലങ്ങൾ, തിയേറ്ററുകൾ, ഒഴിഞ്ഞ പറമ്പുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളാണ് ഇവരുടെ പ്രധാന വിതരണ കേന്ദ്രങ്ങൾ. കഞ്ചാവിന്റെ ഉപോല്പന്നങ്ങളായ ഹാഷിഷ് പോലുള്ള എല്ലാ ലഹരികളും മസ്തിഷ്കത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നവയാണ്. വർദ്ധിച്ചു വരുന്ന ലഹരികളുടെ ഉപയോഗം കാരണം ജില്ലയിൽ ഡൻസാഫും പോലീസും എക്സൈസും ശക്തമായ അന്വേഷണം നടത്തി വരികയാണ്.

ഡൻസാഫിന്റെ ചുമതലയുള്ള കോഴിക്കോട് നാർകോട്ടിക് സെൽ അസി. കമ്മീഷണർ പ്രഭാകരന്റെ നിരീക്ഷണത്തിൽ നടക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, സിപിഒമാരായ ഹാദിൽ ഷാജു, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ രാജീവ് .കെ, ജോമോൻ.കെ.എ, നവീൻ.എൻ, സോജി.പി, രതീഷ് രജിത്ത്ചന്ദ്രൻ, ജിനേഷ്.എം, സുമേഷ്എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
arrested with hasish worth one and half lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X