പെട്രോളിൽ യുവതിയെ കത്തിച്ചു തുടർന്ന് സ്വയം തീ കൊളുത്തി; രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
പെട്രോളിൽ യുവതിയെ കത്തിച്ചു തുടർന്ന് സ്വയം തീ കൊളുത്തി; രണ്ടുപേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കോഴിക്കോട്: പെട്രോള്‍ ഒഴിച്ച് യുവതിയെ കത്തിച്ച ശേഷം സ്വയം തീ കൊളുത്തി യുവാവ്. കോഴിക്കോട് തിക്കോടിയിൽ കൃഷ്ണ പ്രിയക്ക് നേരെയാണ് ആക്രമണം നടന്നത്. തിക്കോടി സ്വദേശി തന്നെ ആയ നന്ദു എന്ന യുവാവാണ് യുവതിയ്ക്ക് നേരം ആക്രമണം നടത്തിയത്. കൃഷ്ണ പ്രിയയുടെ അയല്‍വാസി ആണ് ആക്രമണം നടത്തിയ യുവാവ്.

സംഭവത്തെ തുടർന്ന് 2 പേരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ. മൂന്ന് ദിവസം മുന്‍പ് ആണ് കൃഷ്ണ പ്രിയ കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ കയറിയത്.
ഇവർ രാവിലെ തന്നെ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ, ഇവർക്ക് ഓഫീസിന് ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന് മുൻപ് തന്നെ യുവാവ് കൃഷ്ണ പ്രിയയക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നി ശമന സേനയും പോലീസും സംഭവം നടന്ന സ്ഥലത്ത് എത്തിയിരുന്നു.
2 പേർക്കും ശരീതത്തിൽ 70 ശതമാനത്തില്‍ അധികം പൊള്ളൽ പറ്റിയിട്ടുണ്ട്. എന്നാൽ, യുവാവ് നന്ദുവിനും കൃഷ്ണ പ്രിയക്കും ചെറുതായി സംസാരിക്കാന്‍ കഴിയുന്നു എന്നും എന്നാൽ തന്നെ അപകട നില തരണം ചെയ്തിട്ടില്ല എന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേ സമയം, ഇത്തരം ഒരു പ്രവർത്തി ചെയ്യാൻ മാത്രം ഉളള എന്ത് കാരണം ആണെന്നും യുവാവിന് ഈ പ്രവൃത്തി ചെയ്യാനുളള പ്രകോപനം എന്താണ് എന്നും വ്യക്തം അല്ല.












Click it and Unblock the Notifications